രക്തസമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും അര്‍ബുദത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന മൂലകം കൂണില്‍ അടങ്ങിയതിനാലും കൂണിന് ആവശ്യക്കാരേറെയാണ്. കൂണ്‍കൃഷിയിലൂടെ ജീവനോപാധി കണ്ടത്തുന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലുണ്ട്. കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്ന പ്രത്യേകത കൃഷി ചെയ്യാന്‍ താത്പര്യം വര്‍ധിപ്പിക്കുന്നു. വിദേശത്തും സ്വദേശത്തും മാര്‍ക്കറ്റുകളില്‍ ആവശ്യക്കാര്‍ ഏറെയുള്ളതുമായ ചിപ്പിക്കൂണ്‍ കൃഷിയിലൂടെ ശ്രദ്ധേയരാവുകയാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍.
ഏണ്‍ വൈല്‍ യു ലേണ്‍ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൂണ്‍ കൃഷിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളില്‍ സ്വയം പര്യാപ്തത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഒഴിവു സമയങ്ങളിലാണ് കൂണ്‍ കൃഷിയുടെ പരിചരണം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിവരുന്നത്. കേട്ടറിഞ്ഞ കൂണ്‍ കൃഷി യാഥാര്‍ത്ഥ്യമാക്കാനായതിൻ്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന ചിപ്പി കൂണിന് ആവശ്യക്കാരും ഏറുകയാണ്.
advertisement