സംസ്ഥാനത്തുടനീളമുള്ള തീവ്ര ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി തലശ്ശേരി നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ ശുചീകരണവും തുടരുകയാണ്. രാവിലെ 7 മുതലാണ് ശുചീകരണ പ്രവര്‍ത്തി ആരംഭിച്ചത്. സ്ഥലത്തെ വ്യാപാര സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തി ആരംഭിച്ചത്. നഗര സഭ ചെയര്‍പേഴ്സണ്‍ ജമുന റാണി ടീച്ചര്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കി.
advertisement
2025 മാര്‍ച്ച് 30 ഓടു കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യ മുക്ത കേരളം ക്യാമ്പയിനിൻ്റെ ഭാഗമായാണ് തീവ്ര ശുചീകരണ യഞ്ജം നടത്തിവരുന്നതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജമുന റാണി ടീച്ചര്‍ പറഞ്ഞു. പ്രദേശത്തേ ശുചീകരണ പ്രവര്‍ത്തികളോടെപ്പം 300 ലധികം സ്‌പോട്ടുകളിലായി ശുചികരണം നടത്തി നഗര സഭയാകെ മാലിന്യ മുക്തമാക്കുമെന്ന് വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍ കൂട്ടിച്ചേർത്തു.
വിവിധ സംഘടനകളുടെ ഏകോപനത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ജനകീയ ക്യാമ്പയിന്‍ കേരളം ഏറ്റെടുത്തിരിക്കുന്നത്.