വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടി ചട്ടികൾ, എൽ ഇ ഡി ബൾബ് റിപ്പയറിങ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിങ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിൻ്റെയും കുടുംബശ്രീ സി ഡി എസിൻ്റെയും സഹായത്തോടെ നടത്തിവരുന്നു.
സംസ്ഥാനം മാലിന്യമുക്ത നവ കേരളമായി പ്രഖ്യാപിക്കുന്ന സുദിനത്തിനായി കാത്തിരിക്കുമ്പോഴാണ് കണ്ണൂർ ജില്ലയുടെ അഭിമാനം വാനോളമുയർത്തി ഈ ഹരിത കർമ്മ സേന അംഗങ്ങൾ ശ്രദ്ധ നേടുന്നത്. പഞ്ചയത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും സാമ്പത്തിക സഹായവും സംരംഭകർക്ക് ലഭിച്ചു വരുന്നു. അത്യാധുനിക രീതിയിൽ ഉള്ള മെഷീൻ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിലുള്ള സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായ് പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ ഒന്നാണ്.
advertisement
ഹരിതകർമ സേന കൺ സോർഷ്യം പ്രസിഡൻ്റ് കെ നിഷിത, സെക്രട്ടറി കെ വി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഹരിത ശ്രീ പ്രവർത്തനങ്ങൾ നടക്കുന്നത്. മാലിന്യമുക്ത കേരളം എന്ന പ്രഖ്യാപനത്തോടൊപ്പം ചേർത്ത് വയ്ക്കാനാകുന്നതാണ് ഇവരുടെ ഈ സംരംഭക പ്രവർത്തനവും.