TRENDING:

ഇത് വൃദ്ധസദനമല്ല, അമ്മമാരുടെ അഭയ കേന്ദ്രമാണ് കണ്ണൂരിലെ ഈ സ്‌നേഹക്കൂട്

Last Updated:

ഉപേക്ഷിക്കപ്പെടേണ്ടവരല്ല, സംരക്ഷിക്കപ്പെടേണ്ടവരാണ് മാതാപിതാക്കളെന്ന് കാലത്തോട് വിളിച്ചു പറയുകയാണ് കണ്ണൂരിലെ സ്‌നേഹക്കൂട്. ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ച സ്നേഹക്കൂട് പതിവ് വയോജന കേന്ദ്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് അഭയ കേന്ദ്രമാണ് ഈ സ്നേഹക്കൂട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അച്ഛനമ്മമാരുള്ള കാലത്തോളം നാം ധനികരാണ് അവരില്ലാത്തപ്പോ നാം ദരിദ്രരും, എന്നാല്‍ അത് മനസ്സിലാക്കാതെ പ്രായമാകുന്നതോടെ ഉറ്റവരെ തെരുവിൽ ഉപേക്ഷിക്കുന്ന സമൂഹം വളര്‍ന്നുവരികയാണ്. ആരോരുമില്ലാതെ കഴിയുന്ന അനേകം മുത്തശ്ശി മുത്തശ്ശന്മാരും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ ചേര്‍ത്തുപിടിക്കുന്നൊരു ഇടമുണ്ട് നമ്മുടെ കണ്ണൂരില്‍. അതാണ് സ്നേഹക്കൂട്. ധര്‍മ്മടം, മീത്തലെ പീടികയിലാണ് സ്നേഹക്കൂട് സ്ഥിതി ചെയ്യുന്നത്. വൃദ്ധ സദനം എന്ന് കേട്ടാല്‍ ഭയവും വെറുപ്പുമുള്ള അവസ്ഥയില്‍ നിന്നും മാറ്റി ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ച സ്നേഹക്കൂട് പതിവ് വയോജന കേന്ദ്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
advertisement

വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ താവളം എന്ന മനോഭാവം സ്നേഹക്കൂടിനില്ല. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് സുരക്ഷിത സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് സ്നേഹക്കൂട് എന്ന അഭയ കേന്ദ്രം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്നേഹക്കൂട്ടിലെ അന്തേവാസികളായ അമ്മമാരുടെ പരിചരണവും വളരെ മികച്ച രീതിയിലാണ് ട്രസറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമൂഹത്തിന് തികഞ്ഞ മാതൃക നല്‍കുന്ന ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്‌നേഹക്കൂടിലെ അമ്മമാര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. അത്തരത്തില്‍ സ്ഥാപനത്തില്‍ വെച്ച് നേതൃരോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. തലശ്ശേരി ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

advertisement

സ്‌നേഹക്കൂട്

ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂടില്‍ പതിനഞ്ച് അമ്മമാരാണ് കഴിയുന്നത്. പ്രായമായവരെ ഉപേക്ഷിക്കുകയോ ദേവാലയ നടയില്‍ തള്ളുകയോ ചെയ്യുന്ന ഇക്കാലത്ത് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ശക്തി പകരുകയാണ് സ്നേഹക്കൂടിൻ്റെ സംഘാടകര്‍. 2017 ഒക്ടോബര്‍ 21 ന് രൂപവത്കരിച്ച ടെലിച്ചറി സോഷ്യല്‍ വെല്‍ഫെര്‍ ട്രസ്റ്റ്, ആറുവര്‍ഷം മുന്‍പാണ് സ്‌നേഹ കൂടിൻ്റെ പ്രവര്‍ത്തനം തുടങ്ങിയത്. സ്‌നേഹകൂടില്‍ മുകളില്‍ താമസിക്കുന്നവര്‍ക്ക് താഴേക്ക് ഇറങ്ങാനും കയറാനും ഒക്കെയുള്ള ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണവും അമ്മമാര്‍ക്കായി ഇവിടെ നല്‍കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്നേഹക്കൂടിൻ്റെ സംഘാടകര്‍ വനിതാശാക്തീകരണത്തിനായി ഉഷസ് എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വന പരിചരണത്തിനായി നിലാവ് എന്ന പ്രസ്ഥാനവും അതിനൊരു വാഹനവുമുണ്ട്. വയോധികരായ പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള അഭയ കേന്ദ്രമാണ് ട്രസ്റ്റിൻ്റെ അടുത്ത ലക്ഷ്യം. മദ്യത്തിന് അടിമപ്പെട്ടവരുടെ മോചനത്തിനായി 'തീരം' പദ്ധതിയും അപകടത്തില്‍ പെടുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സക്കായി 'ഒപ്പം' പദ്ധതിയും നടപ്പാക്കി വരുന്നു. അനാഥരായ പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സുരഭി, ഭിന്നശേഷിക്കാര്‍ക്കായുള്ള കൈത്താങ്ങായി ചങ്ങാത്തം, എന്നിങ്ങനെ ട്രസ്റ്റ് നടത്തിവരുന്ന ഓരോ പ്രവര്‍ത്തനവും മാതൃകാപരമാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇത് വൃദ്ധസദനമല്ല, അമ്മമാരുടെ അഭയ കേന്ദ്രമാണ് കണ്ണൂരിലെ ഈ സ്‌നേഹക്കൂട്
Open in App
Home
Video
Impact Shorts
Web Stories