വയോജന സന്ദര്‍ശനം, മൂല്യനിര്‍മ്മിത വസ്തുക്കളുടെ നിര്‍മ്മാണം, തദ്ദേശീയ തനത് പ്രവര്‍ത്തനം, സത്യമേവ ജയതേ, സുസ്ഥിര ജീവിതശൈലി തുടങ്ങിയ ബോധവത്കരണ പരിപാടികള്‍, സുകൃത കേരളം, സ്‌നേഹ സന്ദര്‍ശനം, കൂട്ടുകൂടി നാടു കാണുക, ഹരിത സമൃദ്ധി, മൂല്യനിര്‍മാണം സൃഷ്ടിപരതയിലൂടെ, പുസ്തക പയറ്റ്, നേതൃത്വപാടവം, ഡിജിറ്റല്‍ ലിറ്ററസി തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലൂടെ നടപ്പാക്കുക. മുബാറക് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പില്‍ നിരവധി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളാണ് ഭാഗമായത്. രാജീവന്‍ എന്‍, ടി കെ അനില്‍കുമാര്‍, ഷിജി കെ, രജ്ഞിത്കുമാര്‍, പ്രശാന്ത്, വിജി എന്നിലര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
advertisement
പുതിയ തലമുറ നന്നായി വളരണമെന്ന ആഗ്രഹം അധ്യാപകര്‍ പങ്കുവെച്ചു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് എന്‍ എസ് എസ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി.