TRENDING:

പ്രകൃതി ഭംഗി ആസ്വദിച്ച് ആരോഗ്യം സംരക്ഷിക്കാം... മയ്യഴി പുഴയുടെ തീരത്ത് പുതിയ ഓപ്പൺ ജിം

Last Updated:

മയ്യഴി പുഴയുടെ തീരത്ത് ഒരു തുറന്ന ജിം. പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചും ശരീരത്തെ സംരക്ഷിക്കാം എന്ന ആശയത്തിലാണ് ഓപ്പണ്‍ ജിമ്മിൻ്റെ പിറവി. ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ഓപ്പണ്‍ ജിം തേടി ആളുകളെത്തുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാവിലെ എഴുന്നേറ്റുള്ള ഓട്ടവും പണം മുടക്കിയുള്ള ജിമ്മിലെ വ്യായാമവുമൊക്കെ പരിചിതമായിട്ട് നാളേറെയായി. എന്നാല്‍ സൗജന്യമായി തുറന്ന ജിമ്മുകള്‍ ഒരുക്കുമ്പോള്‍ വ്യായാമത്തിനും പരിധിയില്ലാതെയാകുന്നു. ആര്‍ക്കുവേണമെങ്കിലും വന്ന് കസര്‍ത്ത് കാണിക്കാനും ശാരീരിക വ്യായാമത്തിനും അവസരമൊരുക്കുന്ന ഓപ്പണ്‍ ജിം എന്ന ആശയം കുറച്ചു നാള്‍ വരെ അന്യമായി നിന്ന കൊച്ചു മാഹിയിലും ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
advertisement

അറബിക്കടലും മയ്യഴി പുഴയും സംഗമിക്കുന്ന മാഹി നടപ്പാതയ്ക്ക് സമീപമാണ് ഓപ്പണ്‍ ജിം ആരംഭിച്ചിരിക്കുന്നത്. പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം എന്ന ആശയത്തിലാണ് ഇവിടെ ഓപ്പണ്‍ ജിം പണിതത്. സൂര്യോദയവും അസ്തമയവും ആവോളം കണ്ട് ഒപ്പം വ്യായാമശീലവും ശൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ തുറന്ന ജിം ആരംഭിച്ചത്.

ഒന്നര ലക്ഷം രൂപ ചിലവഴിച്ച ഓപ്പണ്‍ ജിമ്മില്‍ പ്രാരംഭ ഘട്ടമെന്നോണം എയര്‍ വാക്കര്‍, ചെസ്റ്റ് പ്രെസ്, ട്രിപ്പിള്‍ ട്വിസ്റ്റര്‍, ലെഗ് പ്രെസ്, ഷോള്‍ഡര്‍ ബില്‍ഡര്‍, സിറ്റ് അപ് ബോര്‍ഡ്, സ്‌കൈ വാക്കര്‍ എന്നിങ്ങനെ 10 ഓളം ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാഹി സര്‍വീസ് സഹകരണ ബാങ്കിൻ്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് പണിത ജിം മാഹി മുനിസിപ്പല്‍ കമ്മിഷണര്‍ സതേന്ദ്രസിങാണ് ഉദ്ഘാടനം ചെയ്തത്. ആഹാരത്തിനല്ല മറിച്ച് വ്യായാമത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് ഏവരും. വയസ്സായ ആളുകള്‍ മുതല്‍ കൗമാരക്കാര്‍ വരെ ശരീരത്തെ ആരോഗ്യപരമായി പരിപാലിക്കുന്നു. അതിനായി പണം നല്‍കി ജിമ്മില്‍ പോകുന്നവരും കുറവല്ല. അത്തരത്തിലുള്ളവര്‍ക്ക് ഉപകാരമെന്നോണം മാഹി പുഴയോരത്ത് ഒരുക്കിയ ഓപ്പണ്‍ ജിം ആളുകളെ ആകര്‍ഷിക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പ്രകൃതി ഭംഗി ആസ്വദിച്ച് ആരോഗ്യം സംരക്ഷിക്കാം... മയ്യഴി പുഴയുടെ തീരത്ത് പുതിയ ഓപ്പൺ ജിം
Open in App
Home
Video
Impact Shorts
Web Stories