ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് രംഗത്ത് ഇന്ന് രാജ്യം അറിയപ്പെടുന്ന സംരംഭകയും പരിശീലകയുമാണ് ഈ തലശ്ശേരി സ്വദേശിനി. തൻ്റേതായ വഴിവെട്ടിത്തെളിച്ച് മുന്നേറിയ രാജലക്ഷ്മി ഈ രംഗത്തെ ഏഷ്യയിലെ ആദ്യ വനിതാ ബിരുദധാരിയാണ്. പെണ്ണിൻ്റെ ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിച്ച 1982 കാലഘട്ടത്തിലാണ് രാജലക്ഷ്മി തലശ്ശേരി നെട്ടൂര്‍ എന്‍ ടി ടി എഫില്‍ നിന്ന് നാല് വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഏറെ ശാരീരിക അധ്വാനം വേണ്ട മേഖലയിലേക്ക് തെല്ലും ഭയമില്ലാതെയാണ് അന്ന് രാജലക്ഷ്മി കടന്നു വന്നത്.
advertisement
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് എന്‍ ടി ടി എഫിലേക്ക് അപേക്ഷ അയച്ചത്. അവിടെ അഡ്മിഷന്‍ കിട്ടി. അഖിലേന്ത്യാതലത്തിലെ പ്രവേശന പരീക്ഷയും അഭിമുഖവും എല്ലാം കഴിഞ്ഞാണ് പ്രവേശനം ഉണ്ടായത്. ക്ലാസിലെത്തിയപ്പോള്‍ അറിഞ്ഞു, ക്ലാസിലെ ഏക പെണ്‍കുട്ടി താനാണെന്ന്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും കഠിനമായിരുന്ന പരിശീലനകാലം. പഠനത്തിൻ്റെ ആദ്യ വേളയില്‍ ക്ലാസില്‍ 30 വിദ്യാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ 18 പേര്‍ മാത്രമാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. പഠന ശേഷം ബെംഗളൂരുവിലെ പ്രൊഡക്ഷന്‍ സെൻ്ററില്‍ ടൂള്‍ റൂമില്‍ 5 വര്‍ഷം പ്രവര്‍ത്തിച്ചു. അക്കാലത്ത് ഈ മേഖലയിലേക്കുള്ള പെണ്‍ക്കുട്ടികളുടെ വരവ് ഏവരിലും അതിശയമായി. പിന്നീടിങ്ങോട്ട് കടന്നു വന്ന വഴികളൊക്കെ കഠിന പ്രയത്‌നത്തിൻ്റെ പൊന്‍ തൂവലായിരുന്നു. 2018 മുതല്‍ ഭര്‍ത്താവ് കണ്ണൂര്‍ ചാലാട് സ്വദേശിയായ എ. എം. സുരേന്ദ്രനാഥിനൊപ്പം ബെംഗളൂരുവില്‍ മന്ത്ര ലസിയുങ് എന്ന സ്ഥാപനം ആരംഭിച്ചു.
രാജ്യത്തെ സാങ്കേതിക മേഖലയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് 1996 ല്‍ എഫ് ഐ ഇ ഫൗണ്ടേഷൻ്റെ ദേശീയ പുരസ്‌ക്കാരവും രാജലക്ഷ്മിയെ തേടിയെത്തി. ഇന്നും പല മേഖലകളും ആണ്‍ പെണ്‍ വ്യത്യാസത്തില്‍ വേർത്തിരിക്കുന്നു. അപ്പോഴും ഓര്‍ക്കേണ്ടത് കാലത്തിന് അതീതമായി മുന്നേറിയ ഒരു പെണ്‍ ഇവിടെ ചരിത്രം ശൃഷ്ടിച്ചതാണ്.