TRENDING:

രുചിയുടെ പുതുലോകം ഒരുങ്ങി, 'പലഹാര ഗ്രാമം' പദ്ധതിക്ക് മാഹിയില്‍ തുടക്കമായി

Last Updated:

പലഹാര പറുദീസയാകാനൊരുങ്ങി മാഹി. കുടുംബശ്രീ പലഹാര ഗ്രാമം പദ്ധതിക്ക് ന്യൂ മാഹിയില്‍ തുടക്കമായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ മലബാറിൻ്റെ രുചി വൈവിധ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അനുഭവിച്ചറിയാന്‍ സാധിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷണപ്രിയരായ മലബാറുകാര്‍ക്ക്, അതിലേറെ പ്രിയമാണ് അതിഥി സത്ക്കാരം. ദിനംപ്രതി മലബാറിലെ തനത് രുചി തേടിയെത്തുന്നവരും അനേകം. മലബാറിൻ്റെ വ്യത്യസ്ത രുചികളുടെ പറുദീസ മാഹിയില്‍ ഒരുങ്ങി കഴിഞ്ഞു. നാവിലൂറും രുചി വൈവിധ്യവുമായി കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരാണ് മാഹിയില്‍ പലഹാര പറുദീസ ഒരുക്കിയത്.
പലഹാര ഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു 
പലഹാര ഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു 
advertisement

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പതിമൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കില്‍ 'പലഹാര ഗ്രാമം' പദ്ധതി ന്യൂ മാഹി പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. നാടന്‍ വിഭവങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയുള്ള വ്യത്യസ്ഥമായ പലഹാരങ്ങളുടെ വിരുന്നാണ് പലഹാരഗ്രാമത്തിലുള്ളത്. സംരംഭകര്‍ക്ക് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ 19 ദിവസത്തെ പരിശീലനവും മാര്‍ക്കറ്റിംഗ് ക്ലാസ്സും നേരത്തെ സംഘടിപ്പിച്ചിരുന്നു.

'പലഹാര ഗ്രാമം' പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പലഹാര ഗ്രാമം പദ്ധതിയിലൂടെ മലബാറിൻ്റെ രുചി വൈവിധ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അനുഭവിച്ചറിയാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ ആദ്യ വില്‍പ്പന നടത്തി. എന്‍ വി അജയകുമാര്‍ ഏറ്റുവാങ്ങി.

advertisement

ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സെയ്ത്തു അധ്യക്ഷയായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയന്‍ മാസ്റ്റര്‍, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അര്‍ജുന്‍ പവിത്രന്‍, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ് കെ സുരേഷ് കുമാര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസണ്‍ ജോണ്‍, ന്യൂ മാഹി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ പി ലീല, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശിങ്കാരിമേളവും അരങ്ങേറി. ജില്ലയിലെ രണ്ടാമത്തെ പലഹാര ഗ്രാമം പദ്ധതിയാണ് ന്യൂ മാഹിയിലേത്.

advertisement

ഉന്നക്കായ്, കായ് പോള, കിളി കൂട്, ഇറച്ചി പത്തല്‍, തുര്‍ക്കി പത്തല്‍, മുട്ട പൊരിച്ചത്, കട്‌ലറ്റ്, ചിക്കന്‍ റോള്‍ വ്യത്യസ്ത ചിപ്‌സ് വിഭവങ്ങള്‍, പലഹാരങ്ങള്‍ എന്നിങ്ങനെ രുചിയേറും വിഭവങ്ങളുടെ പറുദീസയാണ് പലഹാരഗ്രാമത്തില്‍ വില്പനയ്ക്കുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
രുചിയുടെ പുതുലോകം ഒരുങ്ങി, 'പലഹാര ഗ്രാമം' പദ്ധതിക്ക് മാഹിയില്‍ തുടക്കമായി
Open in App
Home
Video
Impact Shorts
Web Stories