1920 അന്നത്തെ പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ മദിരാശിയില്‍ നിന്ന് എത്തിച്ച യന്ത്ര സാമഗ്രികള്‍ ഉടമ വരും മുമ്പേ കാണാതായി. യന്ത്ര സാമഗ്രികള്‍ തിരിച്ചു കിട്ടിയാല്‍ മുത്തപ്പനെ കെട്ടി ആടിക്കും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രാര്‍ഥിച്ചു. പിന്നാലെ നഷ്ടമായ വസ്തുക്കള്‍ കടലോരത്ത് നിന്ന് കണ്ടെത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചതും മുത്തപ്പനെ കെട്ടിയാടിക്കാന്‍ അനുവാദവും ലഭിച്ചു.
advertisement
പിന്നാലെ ആരൂഡം നിര്‍മിക്കണം എന്ന് കോലം മുഖേന മുത്തപ്പന്‍ അരുളി. ഇതോടെ മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള വിവിധ സ്റ്റേഷനുകള്‍ക്ക് സമീപവും റെയില്‍വേ മുത്തപ്പന്‍ മടപ്പുരകള്‍ സ്ഥാപിച്ചു. സ്റ്റേഷനുകള്‍ക്ക് അടുത്തായി മുത്തപ്പന്‍ മടപ്പുരകളും തെയ്യക്കാവുകളും ഏറെയുണ്ടെങ്കിലും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമാണ് മുത്തപ്പന്‍ ദര്‍ശനം നടത്താറുള്ളത്. യാത്രക്കാരെയും സ്റ്റേഷന്‍ ജീവനക്കാരെയും അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യുന്ന പൊന്നു മുത്തപ്പനെ റെയില്‍വേ സ്റ്റേഷൻ എന്നും സ്വാഗതം ചെയ്യും.