കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ ഫെബ്രുവരി 20-ന് ആരംഭിക്കും. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ആദ്യഘട്ടത്തില്‍ അനധികൃതമായി കയ്യേറിയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണ്‍സര്‍വ്വേയ്ഡ് ലാൻ്റിന് പെര്‍മിറ്റ് സാങ്ഷന്‍ നല്‍കുന്നതിന് മത്സ്യബന്ധന വകുപ്പ് സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കും. ആര്‍. ഐ. ഡി. എഫ്. ല്‍ ഉള്‍പ്പെടുത്തി ന്യൂമാഹി മുതല്‍ മണക്കാമുക്ക് വരെയുള്ള തീരദേശ മേഖല ഹെറിറ്റേജ് ടൂറിസത്തിനും കോസ്റ്റല്‍ ബിനാലെ ഭാവിയില്‍ സംഘടിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി ആരംഭിക്കുന്നതിനുമുള്ള നടപടിയുണ്ടാകും.
advertisement
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഓണ്‍ലൈനായും, ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ഐ എ എസ്, ഡയറക്ടര്‍ സഫ്ന നസറുദ്ദീന്‍ ഐ എ എസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സി ഇ ഒ ഷൈന്‍ എ ഹഖ്, കോസ്റ്റല്‍ ഏരിയ ഡെവലപ്മെൻ്റ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ എം, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അഡീഷണല്‍ പി എസ് അര്‍ജുന്‍ എസ് കെ എന്നിവര്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.