TRENDING:

ജൈവ അരി വിളവെടുത്ത് ജഗന്നാഥ ക്ഷേത്രം

Last Updated:

മാസങ്ങളുടെ സ്വപ്രയത്‌നത്തിന് പരിസമാപ്തി കുറിച്ച് ജഗന്നാഥ ക്ഷേത്ര വയലില്‍ ജഗന്നാഥ് ജൈവ അരി വിളവെടുത്തു. ആദ്യഘട്ട കൊയ്ത്തില്‍ 1100 കിലോ അരിയാണ് ലഭിച്ചത്. ഒരു കിലോയ്ക്ക് 100 രൂപയാണ് ജഗന്നാഥ് ജൈവ അരിയുടെ വില.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജഗന്നാഥ ക്ഷേത്ര വയലില്‍ നിന്ന് വിളവെടുത്ത ജഗന്നാഥ് ജൈവ അരിയുടെ വിതരണം തുടങ്ങി. ക്ഷേത്രത്തിന് മുന്‍പിലെ 3 ഏക്കല്‍ വയലില്‍ കൃഷി ചെയ്ത, ഐശ്വര്യ, ജ്യോതി നെല്ലുകളാണ് വിളവെടുത്തത്. ഒരു കിലോയ്ക്ക് 100 രൂപയാണ് വില. ആദ്യഘട്ട കൊയ്ത്തില്‍ 1100 കിലോ അരി ലഭിച്ചു. തവിട് പോകാത്ത അരിയാണ് വിതരണം ചെയ്യുന്നത്. വര്‍ഷങ്ങളോളം കൃഷി ചെയ്യാതെ കിടന്ന പാടത്ത് കഴിഞ്ഞ വര്‍ഷമാണ് മുബാറത്ത് സ്‌ക്കൂളിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കൃഷി ചെയ്തു വിളവെടുത്തത്. ഇതില്‍ ആവേശം കൊണ്ട് ക്ഷേത്ര ഭരണസമിതിയും വയലില്‍ കൃഷി ചെയ്തു.
advertisement

ചാണകം, ഗോമൂത്രം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ഉദ്യാനപാലകനായ കര്‍ണാടക സ്വദേശി ശിവയുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. ആദ്യം ക്ഷേത്രത്തിലേക്ക് 150 കിലോ പൂജയ്ക്കായി സമര്‍പ്പിച്ചതിന് പിന്നാലെ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യന്‍ മാതൃ സമിതി അദ്ധ്യക്ഷ രമാഭായി ടീച്ചര്‍ക്ക് അരി കൈമാറി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. അഞ്ച്, രണ്ട്, ഒന്ന് കിലോ വീതമുള്ള പാക്കറ്റുകളിലായാണ് അരി വില്‍പ്പന നടത്തുന്നത്. അവശേഷിക്കുന്ന നെല്ല് കൂടി കൊയ്തു കൊണ്ടിരിക്കുകയാണ്. ഇനിയും ആയിരം കിലോയോളം അരി ലഭിക്കുമെന്നാണ് പ്രതീക്ഷ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജൈവ അരി വിളവെടുത്ത് ജഗന്നാഥ ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories