രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. കണ്ണൂർ പൊടിക്കുണ്ട് മിൽമയ്ക്ക് സമീപത്തെ കൊയിലി പവിത്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. വീടിന്റെ മച്ചാണ് തകർന്ന് വീണത്. താഴെ കിടന്നുറങ്ങുകയായിരുന്നു വസന്തയുടെ മുകളിലേക്ക് ഭാരമേറിയ മരക്കഷണങ്ങൾ വന്നു പതിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന അലമാരയും മറ്റും ചെരിഞ്ഞ് വസന്തയുടെ മുകളിലേക്ക് വീഴുകയും ചെയ്തു.
മകൻ ഷിബു മുകളിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. യുവാവ് കട്ടിലോടെ താഴെക്ക് വീണു. വീഴ്ച്ചയിൽ ഷിബുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മുറിയുടെ വാതിൽ തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഫയേഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
advertisement
പോലീസും ഫയർഫോഴ്‌സും വളരെ പണിപ്പെട്ടാണ് അമ്മയെയും മകനെയും പുറത്തെടുത്തത്. മരത്തടികൾക്ക് ഇടയിൽ കുടുങ്ങിയ വസന്തയെ പുറത്തെടുക്കുമ്പോൾ തന്നെ മരിച്ചിരുന്നു. ഷിബുവിൻറെ തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഷിബുവിനെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചത്.
അപകട സമയത്ത് വസന്തയുടെ ഭർത്താവ് പവിത്രനും മക്കളായ ഷിബുവും ഷിജുവും വീട്ടിലുണ്ടായിരുന്നു. 50 വർഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന് പഴക്കം ഉള്ളതിനാലും, കൂടുതൽ ഭാഗം തകരാൻ സാധ്യതയുള്ളതിനാൽ പോലീസ് വീട് പൂട്ടിയിരിക്കുകയാണ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
റ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ അഹല്യയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
വീടിനുള്ളില്‍ നിന്നും 11 വയസ്സ് പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒറ്റപ്പാലം എല്‍.എസ്.എന്‍. കോണ്‍വെന്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)