33വൈദ്യുതത്തൂണില്‍നിന്ന് ഇലക്ട്രിക് ഓട്ടോകള്‍ ചാര്‍ജ് ചെയ്യാന്‍ കോഴിക്കോട് നഗരത്തില്‍ സൗകര്യമൊരുങ്ങുന്നതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പത്തിടങ്ങളിലാണ് ചാര്‍ജിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ട് നടപ്പാക്കുന്ന ചാര്‍ജിംഗ് പോയിന്റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യ ഘട്ടമായി ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങുന്ന സ്ഥലങ്ങള്‍:
1.സരോവരം ബയോപാര്‍ക്കിനുസമീപം
2. എരഞ്ഞിപ്പാലം
3. വാണിജ്യനികുതി ഓഫീസ് പരിസരം
4. ചെറൂട്ടി നഗര്‍ ജങ്ഷന്‍,
5. മുത്തപ്പന്‍കാവ്,
6. മൂന്നാലിങ്കലിന് സമീപം
7. ശാസ്ത്രി നഗര്‍
8. വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം
9. കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനരികെ
10. മേയര്‍ ഭവന്‍ ഭാഗം
വൈദ്യുതി തൂണില്‍ ചാര്‍ജിംഗ് പോയിന്റുണ്ടാവും. മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍പറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാര്‍ജിംഗ് പോയിന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴി കഴിയുന്നതാണ്.
കോഴിക്കോട് നഗരത്തില്‍മാത്രം നിലവില്‍ നൂറ്റമ്പതോളം ഇ-ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. നാല് മണിക്കൂര്‍ സമയം എടുത്ത് വണ്ടി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനാവും.
108 ആംബുലൻസ് സർവീസ് കൺട്രോൾ; പകുതിയിലേറെ ഫോൺ കോളുകളും അനാവശ്യംതിരുവനന്തപുരം: അനാവശ്യ ഫോണ്‍ കോളില്‍ നട്ടം തിരിഞ്ഞ് 108 ആംബുലന്‍സ് സര്‍വ്വീസ്. കഴിഞ്ഞ വര്‍ഷം ലഭിച്ച ഒന്‍പത് ലക്ഷം കോളില്‍ അഞ്ച് ലക്ഷത്തിലധികവും അനാവശ്യ കോളുകളായിരുന്നു. കുട്ടികളുടെ അബദ്ധത്തിലുള്ള കോളുകള്‍ മുതല്‍ കബിളിപ്പിക്കാനായുള്ള കോളുകള്‍ക്ക് വരെ ഇവര്‍ മറുപടി പറയേണ്ടി വരുന്നു എന്നതാണ് പ്രതിസന്ധി.
കോവിഡ് കാലത്ത് കഴിഞ്ഞ ഒരു വര്‍ഷം 9,19,424 ഫോണ്‍ വിളികളാണ് കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേയേക്ക് എത്തിയത്. പക്ഷേ ഇതില്‍ പകുതിയിലധികവും അനാവശ്യ കോളുകള്‍ ആയിരുന്നു. കൂട്ടികളുടെ ഭാഗത്തു നിന്നുള്ള അബദ്ധത്തിലെ ഫോണ്‍കോള്‍ കൂടാതെ പ്രാങ്ക് കോളും, മിസ് കോളും, മൊബൈല്‍ റീചാര്‍ജും ഗ്യാസ് ബുക്കിംഗും അടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞും കോള്‍ വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വന്ന ആകെ 9,19,424 കോളുകളില്‍ 5,40,571 റോങ് നമ്പര്‍, മിസ് കോള്‍, പ്രാങ്ക് കോളുകള്‍ ഉള്‍പ്പടെയുള്ള അനാവശ്യ കോളുകളായിരുന്നു ഉണ്ടായിരുന്നത്. 431 കോളുകള്‍ വനിതാ ജീവനകാരുള്‍പ്പടെയുള്ളവരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു. മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉള്‍പ്പടെ പേര് പറഞ്ഞു 1,687 പ്രാങ്ക് കോളുകളും വന്നു. ഇത്തരത്തിലെ അനാവശ്യ കോളുകള്‍ കാരണം നെറ്റ് വര്‍ക്ക് തിരക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ജീവന്‍ രക്ഷിക്കാനുള്ള ഫോണ്‍ കോളുകള്‍ പോലും ഇത് വൈകിപ്പിച്ചേക്കും എന്നതാണ് മറ്റൊരു പ്രതിസന്ധി. ഓരോ അത്യാഹിത കോളും ഓരോ ജീവന്റെ വിലയാണ് നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.