TRENDING:

കുരുന്നുകൾക്ക് പറക്കാൻ ചിറകേകി പ്രവേശനോത്സവം

Last Updated:

പ്രവേശനോത്സവം കെങ്കേമമായതിൻ്റെ സന്തോഷത്തിൽ ബഡ്‌സ്/ബി ആർ സി സ്ഥാപനങ്ങളിലെ കുരുന്നുകൾ. ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം നടന്നു. 70 കുട്ടികൾ കൂടെ പുതുതായി പ്രവേശനം നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ജില്ലയിലെ ബഡ്‌സ്/ബി ആർ സി സ്ഥാപനങ്ങളുടെ പ്രവേശനോത്സവം നടന്നു. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും, കലാ, കായിക, സ്വയം തൊഴിൽ പരിശീലനവും നൽകി സമൂഹത്തിൻ്റെ ഭാഗമായി വളർത്തിക്കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്‌സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
വിദ്യാർത്ഥിക് ജില്ല കളക്ടർ ബാഗ് നൽകുന്നു 
വിദ്യാർത്ഥിക് ജില്ല കളക്ടർ ബാഗ് നൽകുന്നു 
advertisement

ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലും ജൂൺ 2 ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. കണ്ണപുരം ബഡ്‌സ് സ്കൂളിൽ വച്ച് കല്ല്യാശ്ശേരി മണ്ഡലം എം എൽ എ എം വിജിൻ ജില്ലാ തല ഉത്ഘാടനം നിർവഹിച്ചു. രാവിലെ 11:30 ന് നടന്ന ഉത്ഘാടന പരിപാടിയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യ അതിഥിയായ് പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ രതി, ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ മാനേജർ പി വിനേഷ്, ബ്ലോക്ക്‌ കോർഡിനേറ്റർ കവിത, സി ഡി എസ് ചെയർപേഴ്സൺ വി സുനില, ബാല പഞ്ചായത്ത്‌ പ്രസിഡൻ്റ് അശ്വന്ത്, ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ നീതു എന്നിവർ പങ്കെടുത്തു.

advertisement

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബഡ്‌സ് സ്ഥാപനങ്ങൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ ആണ് കൊണ്ട് വരാൻ സാധിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും, കളി സ്ഥലങ്ങളും ബഡ്‌സ് സ്കൂളുകളിൽ നിലവിലുണ്ട്. നിരവധി കലാകാരന്മാരെയും വളർത്തിയെടുക്കാൻ ബഡ്‌സ് സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വരെ ശ്രദ്ധ ആകർഷിച്ച ബഡ്‌സ് കലോത്സവങ്ങളും കായിക മേളകളും ഇതിനുദാഹരണമാണ്. വിദ്യാർത്ഥികൾ നിർമിക്കുന്ന പുസ്തകങ്ങൾ, കളിപാട്ടങ്ങൾ, പേനകൾ, ആഭരണങ്ങൾ എന്നിവ കുടുംബശ്രീ മാർക്കറ്റുകൾ വഴി വില്പന നടത്തുന്നു.

advertisement

ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുമുഖ വൈകല്യങ്ങൾ എന്നീ അവസ്ഥകളുളളവർക്കാണ് ബഡ്സ് സ്ഥാപനങ്ങളിൽ പ്രവേശനം നൽകുക. പകൽ സമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, വിവിധങ്ങളായ തെറാപ്പികൾ, തൊഴിൽ പരിശീലനങ്ങൾ, അമ്മമാർക്കും കുടുംബാംഗങ്ങൾക്കുമുളള സാമൂഹിക, മാനസ്സിക പിന്തുണ, ഉപജീവന സഹായം തുടങ്ങിയവയാണ് ബഡ്സ് സ്ഥാപനങ്ങൾ മുഖാന്തിരം പ്രധാനമായും നൽകിവരുന്ന സേവനങ്ങൾ.

ബഡ്സ് സ്ഥാപനങ്ങൾ ജനകീയമാക്കുക, അർഹരായ മുഴുവൻ പേരിലേക്കും ഈ സ്ഥാപനങ്ങളുടെ സേവനങ്ങൾ എത്തിക്കുക, പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുക, സാധ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള സഹായ സഹകരണങ്ങൾ ഉറപ്പാക്കുക എന്നിവയെല്ലാം പ്രവേശനോൽസവം കൊണ്ട് ലക്ഷ്യം വെക്കുന്നു. ഈ വർഷം പ്രവേശനോത്സവത്തിൻ്റെ ഭാഗമായി സ്ഥാപനങ്ങൾ അലങ്കരിക്കുകയും, കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും ചെയ്തു. ഒപ്പം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെ നേതൃത്വത്തിൽ ബഡ്സ് വാർഷിക പദ്ധതി രേഖ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾ ബഡ്സ് സ്കൂളുകളിലും 18 കഴിഞ്ഞ കുട്ടികൾ റീഹാബിലിറ്റേഷൻ സെൻ്ററുകളിലും ആയിരിക്കും വിദ്യ അഭ്യസിക്കുക.

advertisement

ഓരോ സ്ഥാപനങ്ങളിലും ടീച്ചർമാരും ആയമാരും ഉണ്ടായിരിക്കും. കുട്ടികൾക്ക് വേണ്ട ഉച്ച ഭക്ഷണം നൽകിവരുന്നു. ഒപ്പം തന്നെ കുട്ടികളുടെ മാനസികോല്ലാസത്തിനും, ശാരീരികവ്യായാമത്തിനും വേണ്ട എല്ലാവിധ ഉപകരണങ്ങളും, യന്ത്ര സജീവരണങ്ങളും സ്ഥാപനങ്ങളിൽ സജ്ജമാണ്. നിലവിൽ 1084 വിദ്യാർഥികൾ ആണ് ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്നത്. ഇത്തവണ 70 കുട്ടികൾ കൂടെ പുതുതായി പ്രവേശനം നേടും. പ്രവേശനോത്സവത്തിന് സാമൂഹ്യ പ്രവർത്തകൻ സി കെ സുമേഷ് കുട്ടികൾക്ക് ബാഗ് സ്പോൺസർ ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കുരുന്നുകൾക്ക് പറക്കാൻ ചിറകേകി പ്രവേശനോത്സവം
Open in App
Home
Video
Impact Shorts
Web Stories