വിരമിച്ച അധ്യാപികമാരും ഉദ്യോഗസ്ഥരും തുടങ്ങി ഒരു കൂട്ടം പേര്‍ ചുവര്‍ ചിത്ര പരിശീലനം നടത്തി മികവ് തെളിയിക്കുകയാണിവിടെ. കണ്ണൂര്‍ സ്വദേശിനി ദിവ്യയാണ് നവരസയുടെ മ്യൂറല്‍ പെയിൻ്റിംഗ് അധ്യാപിക. രണ്ട് പേരില്‍ നിന്ന് തുടങ്ങി ഇന്ന് 15 പേരാണ് ഇവിടെ പഠനം നടത്തുന്നത്. അറുപതുകളിലെത്തിയ എല്ലാ പഠിതാക്കളും മ്യൂറല്‍ ചിത്രം പഠിക്കുന്നതിലൂടെ യുവത്വത്തിലേക്ക് തിരിച്ചു പോവുകയാണ്.
advertisement
ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നെല്ലാതെ അത് എത്തരത്തിലാണ് വരയുന്നതെന്നോ, പെയിൻ്റിംഗ് രീതികളോ ഉപകരണങ്ങളെന്തെന്നോ പോലും അറിയാതെ ഇരുന്ന നീണ്ട കാലങ്ങള്‍. ഇന്ന് ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും അത് വരച്ച കലാകാരൻ്റെ മാനസികാവസ്ഥയേ പോലും ചിന്തിക്കുന്ന രീതിയിലേക്ക് മാറിയതായി ഇവിടുള്ള ഓരോരുത്തരും പറയുന്നു. പ്രസന്ന ഗംഗാധരന് മ്യൂറല്‍ പെയിൻ്റിംഗ് എന്നാല്‍ ഇന്ന് ജീവനാണ്. ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലെത്തിയ പ്രസന്ന ഇപ്പോള്‍ പെയിൻ്റിംഗും എക്‌സിബിഷനും എന്നിങ്ങനെ തിരക്കിട്ട ജീവിതം ആസ്വദിക്കുകയാണ്.
യാദൃശ്ചികമായി കണ്ട മ്യൂറല്‍ ചിത്രത്തിൻ്റെ പുറകേ പോയാണ് ഹയര്‍ സെക്കണ്ടറി അധ്യാപികയായി വിരമിച്ച ഡോക്ടര്‍ ലളിതാ സന്തോഷ് ഈ കലയിലേക്ക് തിരിഞ്ഞത്. ഇത്തരത്തില്‍ നവരസയിലെ ഓരോ ആളുകളും വരയുടെ ലോകത്തില്‍ സന്തോഷത്തിലാണ്.