അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയാണ്. പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. എന്നാൽ ത്യശൂരിൽ തെരുവുനായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു.
Also read-കണ്ണൂരിൽ പത്തുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു
ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുന്നതുനിടയിലാണ് അപകടം. അക്രമിക്കുന്നതിനടയിൽ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.
advertisement
അതേസമയം കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരൻ നിഹാലിന്‍റെ മൃതദേഹം കബറടക്കി. മണപ്പുറം ജുമാ മസ്ജിദിലാണ് ഉച്ചയ്ക്കുശേഷം രണ്ടരയോടെ ഖബറടക്കം നടന്നത്. കണ്ണൂർ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ട് മണിയോടെ കുട്ടിയെ ദേഹമാസകലം മുറിവുകളോടെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.