കണ്ണൂരിൽ പത്തുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

Last Updated:

വീട്ടിൽനിന്ന് 300 മീറ്റർ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

നിഹാൽ
നിഹാൽ
കണ്ണൂർ: പത്തുവയസ്സുളള ആൺകുട്ടിയെ തെരുവുനായ കടിച്ചുകൊന്നു. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കെട്ടിനകം നിഹാലാണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് തെരുവുനായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
വീട്ടിൽനിന്ന് 300 മീറ്റർ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുപറിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. സമീപത്തെ വീടുകളിലും ബന്ധുവീടുകളിലും കുട്ടിയെ അന്വേഷിച്ചിരുന്നു.
രാത്രിയായതോടെ പ്രദേശവാസികൾ വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ പറമ്പിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം നിഹാലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
advertisement
News Summary- Ten-year-old boy died after bitten by a stray dog at Muzhupilangad in Kannur
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പത്തുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement