മടക്കര ഗവൺമെന്‍റ് വെൽഫെയർ എൽ പി സ്‌കൂൾ വിദ്യാര്‍ഥികളാണ് ഈ സൂര്യകാന്തി തോട്ടത്തിൻ്റെ ശ്രഷ്ടാവ്. കണ്ണപുരം അയ്യോത്ത് വയലിൽ 40 സെന്‍റിലാണ് പിടിഎയുടെ സഹകരണത്തോടെ സൂര്യകാന്തി പാടം ഒരുക്കിയത്. സൂര്യകാന്തിയുടെ പുഞ്ചിരി ആവോളം ആസ്വാദിച്ച കുരുന്നുകൾ സൂര്യകാന്തി പാടത്തിന് 'പുഞ്ചിരിപ്പാടം' എന്ന പേരും ഇട്ടു. ഒരു കിലോ ഹൈബ്രിഡ് വിത്തും അഞ്ച് കിലോ സാധാരണ വിത്തുമാണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷിക്ക് ചില കർഷകരും പിന്തുണയുമായി ഒപ്പം ചേർന്നു. ഡിസംബറിലാണ് പാടം ഒരുക്കി വിത്തിട്ടത്. പിടിഎയും പ്രധാനാധ്യാപകരും കുട്ടികൾക്ക് പൂർണ പിന്തുണ നൽകിയതോടെ കുട്ടികൾ ഉണ്ടാക്കിയ പുഞ്ചിരി പാടം വർണവസന്തം തീർത്തു.
advertisement
കത്തിക്കാളുന്ന വെയിലിലും മനസിന് കുളിരേകുന്ന പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകളെത്തുന്നത്. സായാഹ്നങ്ങൾ ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.