TRENDING:

ജാഗ്രത... കടലില്‍ മാലിന്യം തള്ളുന്നവര്‍ നിരീക്ഷണത്തില്‍

Last Updated:

കടല്‍ തീരത്തെ മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാര്‍ക്കറ്റ് വരെ 5 ക്യാമറകളാണുള്ളത്. മാലിന്യമുക്ത നഗരസഭയായി മാറുന്നതിനുള്ള ചുവടുവയ്പ്പു കൂടിയാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇവിടെ മാലിന്യം നിക്ഷേപിക്കരുത്.... ഇനി തലശ്ശേരി കടല്‍തീരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ മാത്രമല്ല. മാലിന്യം തള്ളിയാല്‍ ഇനി പിടിവീഴുമെന്ന് തീര്‍ച്ച. കടല്‍തീരത്തെ മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനായി അത്യാധൂനിക നിരീക്ഷണ ക്യാമറകള്‍ സജ്ജമായി. തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാര്‍ക്കറ്റ് വരെ ഒരു ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ ക്യാമറ ഉള്‍പ്പെടെ അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവ്കാഴ്ച്ചയായതോടെയാണ് നഗരസഭയുടെ ഈ തീരുമാനം.
തലശ്ശേരി ബീച്ചിലെ നിരീക്ഷണ ക്യാമറ 
തലശ്ശേരി ബീച്ചിലെ നിരീക്ഷണ ക്യാമറ 
advertisement

കടല്‍പ്പാലം പരിസരത്തെ ലോഡ്ജുകളില്‍ താമസിക്കുന്നവരും അല്ലാത്തവരും എല്ലാം കടലില്‍ മാലിന്യം തള്ളുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് നാളുകളായി. ഇതെ തുടര്‍ന്നാണ് വ്യാപാരികളുടെ സഹകരണത്തോടെ ക്യാമറ സ്ഥാപിച്ചത്. മാലിന്യമുക്ത നഗരസഭയായി മാറുന്നതിനുള്ള ചുവടുവയ്പ്പുകൂടിയാണ് ഈ പദ്ധതി.

ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം സ്പീക്കര്‍ അഡ്വകേറ്റ് എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഇഗാപോ ഐ ടി സൊല്യൂഷനാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടല്‍പ്പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് ക്യാമറകളുടെ കണ്‍ട്രോള്‍. എവിടെയും മാലിന്യം വലിച്ചെറിയാം എന്ന ചിന്ത സ്വയം മാറ്റിയെടുക്കണം. ഇതിനായുള്ള ബോധവത്കരണം കൂടിയാണ് നഗരസഭ മുന്നോട്ട് വയ്ക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജാഗ്രത... കടലില്‍ മാലിന്യം തള്ളുന്നവര്‍ നിരീക്ഷണത്തില്‍
Open in App
Home
Video
Impact Shorts
Web Stories