TRENDING:

പത്ത് വര്‍ഷത്തെ തിളക്കത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍, വികസന കുതിപ്പില്‍ ഒന്നാമത്

Last Updated:

കണ്ണൂർ കോര്‍പ്പറേഷന് 10 വയസ്സ്. സംസ്ഥാനത്തെ ആറാമത്തെ കോര്‍പറേഷനായി കണ്ണൂരിനെ ഉയര്‍ത്തിയ  2015 ലാണ്. കേന്ദ്ര സർക്കാരിൻ്റെ അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കി സംസ്ഥാനത്ത് ഒന്നാമതാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കണ്ണൂര്‍ അതിവേഗം വളരുകയാണ്. കണ്ണൂര്‍ ജില്ലയുടെ ഉയര്‍ച്ചയുടെ പകുതി പങ്കും വഹിക്കുന്നത് കണ്ണൂര്‍ കോര്‍പറേഷൻ തന്നെ. കോര്‍പ്പറേഷൻ്റെ ഓരോ ചെറിയ ചുവടുവയ്പ്പും ജില്ലയുടെ വളര്‍ച്ചയ്ക്ക് ഉതകും. സംസ്ഥാനത്തെ ആറാമത്തെ കോര്‍പറേഷനായ കണ്ണൂര്‍ കോര്‍പ്പറേഷന് അത്തരത്തില്‍ പറയാനുള്ളത് 10 വര്‍ഷത്തിൻ്റെ വിജയഗാഥയാണ്.
കണ്ണൂർ നഗരസഭ കാര്യാലയം 
കണ്ണൂർ നഗരസഭ കാര്യാലയം 
advertisement

2015 നവംബര്‍ ഒന്നിനാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. കണ്ണൂര്‍ നഗരസഭയ്ക്കു പുറമേ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തിയാണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. പിന്നീട് കോര്‍പറേഷനായി കണ്ണൂരിനെ ഉയര്‍ത്തിയത് അന്നത്തെ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെയാണ്. 73 ചതുരശ്ര കിലോമീറ്ററാണ് കണ്ണൂര്‍ കോര്‍പ്പറേഷൻ്റെ വിസ്തൃതി. കോര്‍പ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2015 ലാണ്. ആദ്യ തെരഞ്ഞെുടുപ്പില്‍ സി പി എമ്മും കോണ്‍ഗ്രസും 27 വീതം സീറ്റുകള്‍ നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിമതന്‍ നേടി. എന്നാല്‍ സി പി ഐ എമ്മിലെ ഇ.പി. ലതയാണ് കണ്ണൂരിൻ്റെ ആദ്യ മേയര്‍ പദ്ധവിയിലെത്തിയത്.

advertisement

ഇന്ന് മുസ്ലീ ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണ പ്രവര്‍ത്തനം നടത്തുന്നത്. മുസ്ലീം ലീഗ് അംഗം മുസ്ലീഹ് മഠത്തിലാണ് നിലവിലെ കണ്ണൂര്‍ മേയര്‍. 1,25,407 സ്ത്രീകളും 1,07,079 പുരുഷന്‍മാരും നിലവില്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്. 10 വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ പദ്ധതികളും മാതൃകാപരമാണ്. മാരക രോഗമായ കാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കോര്‍പറേഷന്‍ കണ്ണൂരാണ്. മലിനജല പ്രതിസന്ധിക്ക് പരിഹാരമായി 23.60 കോടി രൂപ ചെലവില്‍ ശുദ്ധീകരണ പ്ലാൻ്റ് നടപ്പിലാക്കിയത് കേരളത്തില്‍ ആദ്യമായി കണ്ണൂരിലാണ്. കേരളത്തില്‍ ആദ്യമായി ജിഐഎസ് മാപ്പിങ് നടപ്പാക്കിയതും കണ്ണൂര്‍ കോര്‍പറേഷൻ തന്നെ. ഇത്തരത്തില്‍ സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകള്‍ അനുഗരിക്കാന്‍ താത്പര്യപ്പെടുന്ന തരത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍.

advertisement

കണ്ണൂര്‍ കോര്‍പറേഷനില്‍ ഇതിനകം 5 മേയര്‍മാരും 4 ഡപ്യൂട്ടി മേയര്‍മാരും അധികാരത്തിലിരുന്നു. 20 വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള മാസ്റ്റര്‍ പ്ലാനുമായാണ് കണ്ണൂര്‍ കോര്‍പറേഷൻ്റെ പ്രയാണം. കേന്ദ്ര സര്‍ക്കാരിൻ്റെ അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ അമൃത് നഗരങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതാണ് കണ്ണൂര്‍ കോര്‍പറേഷന്‍. 2015 മുതലുള്ള യാത്രയില്‍ കോര്‍പ്പറേഷന്‍ നേരിട്ട യാതനകളും കടമ്പകളും ചെറുത്തല്ല. ഇന്നും വാശിയോടെയുള്ള ആ പോരാട്ടം തുടരുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പത്ത് വര്‍ഷത്തെ തിളക്കത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍, വികസന കുതിപ്പില്‍ ഒന്നാമത്
Open in App
Home
Video
Impact Shorts
Web Stories