ആർ ഡി ഒ ഓഫീസ് സീനിയർ സൂപ്രണ്ട് നിസാർ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ടി ആർ നന്ദിയും പറഞ്ഞു. കൗൺസിലർമാർ നഗരസഭ ജീവനക്കാർ, റവന്യൂ ഡിവിഷനൽ ഓഫീസ് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്ത നവകേരള പ്രഖ്യാപനം മുന്നിൽ കണ്ടാണ് നഗരസഭയുടെ പ്രവർത്തനം. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 28, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
സർക്കാർ സ്ഥാപനങ്ങൾക്ക് റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് തലശ്ശേരി നഗരസഭ