മൂന്ന് എസ്.ഐ.മാരുള്‍പ്പെടെ 79 ഉദ്യോഗസ്ഥരാണുള്ളത്. തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് സ്റ്റേഷൻ്റെ അധികാരപരിധി. സ്റ്റേഷൻ്റെ പ്രവര്‍ത്തന മികവാണ് നേട്ടത്തിന് അര്‍ഹമാക്കിയത്. മിക്ക കേസുകളിലും പ്രതികളെ പിടികൂടാന്‍ ഇതിനകം സാധിച്ചു എന്നതാണ് പുരസ്‌ക്കാരത്തിൻ്റെ മാറ്റ് കൂട്ടുന്നത്. അവാര്‍ഡ് നേടിയ പോലീസ് സ്റ്റേഷനിലെ ഓഫിസര്‍മാരെയും സഹപ്രവര്‍ത്തകരെയും പോലീസ് കുടുംബസംഗമത്തില്‍ അനുമോദിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍രാജ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. 2023 ല്‍ സ്റ്റേഷനില്‍ ജോലി ചെയ്ത ഇന്‍സ്‌പെക്ടര്‍മാരായ എം അനില്‍, ബിജു ആൻ്റണി എന്നിവര്‍ക്ക് സിറ്റി പോലീസ് കമ്മീഷ്ണര്‍ പി നിധിന്‍രാജ് ഉപഹാരം നല്‍കി ആദരിച്ചു.
advertisement
ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ എം ജമുനറാണി, അഡീഷ്ണല്‍ എസ് പി കെ. വി. വേണുഗോപാല്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് പോലീസുകാരും കുടുംബാംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു. മദ്രാസ് സര്‍ക്കാരിൻ്റെ 1899ലെ ഉത്തരവനുസരിച്ചാണ് സ്വകാര്യ കെട്ടിടത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1984 ഓഗസ്റ്റ് നാലിന് തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്തുള്ള കെട്ടിടത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം മാറ്റി. നേരത്തേ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ട്രാഫിക് യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്റ്റേഷന്‍ കെട്ടിടം പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ചു. നിലവില്‍ തൊട്ടില്‍പ്പാലം സ്വദേശിയായ ബിനു തോമസ് ആണ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍.