കുട്ടികളിലെ കലാ നൈപുണ്യം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് കലോത്സവം ഒരുക്കിയത്. മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, ഹെഡ്മാസ്റ്റർ വി.കെ.നാസർ, പി.ടി.എ. പ്രസിഡണ്ട് പി.സി.റബീസ്, സ്റ്റാഫ് സെക്രട്ടറി സാജിം, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ തഫ്ലിം മാണിയാട്ട്, എ.എൻ.പി. ഷാഹിദ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ രേഷ്മയുടെ അധ്യക്ഷതയിൽ മാനേജർ സി ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി അംഗം സി.എ. അബുബക്കർ, മദർ പി.ടി.എ. പ്രസിഡണ്ട് വി.കെ. നസീബ ,സുഹറ ടീച്ചർ, എം.ജെ. നാസിഫ്, കെ.എം. റിയാസ് എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
advertisement
മത്സരത്തിൽ ഓവർ ഓൾ ഒന്നാം സ്ഥാനം അൽ ഫലാഹ് സ്കൂൾ പെരിങ്ങാടിയും, രണ്ടാം സ്ഥാനം റിംസ് മോണ്ടിസോറി സ്കൂൾ തലശ്ശേരിയും, മൂന്നാം സ്ഥാനം മുബാറക്ക് എൽ.പി. സ്കൂൾ തലശ്ശേരിയും നേടി.