ഈങ്ങയില്‍ പീടിക ദേശീയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു രാഘവന്‍. നാടക നടന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് അങ്ങനെ എല്ലാമെല്ലാം. പ്രശസ്ത സംവിധായകനായിരുന്ന ഐ വി ശശി തലശ്ശേരി രാഘവൻ്റെ കാന്തവലയം നോവല്‍ സിനിമയാക്കി അഗ്രപാളിയിലെത്തിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് പല സുപ്രധാന ചലചിത്രങ്ങള്‍ക്കും രാഘവൻ തിരക്കഥ എഴുതി. വയലാറിൻ്റെ ഗാനപ്രപഞ്ചം എന്ന പഠന ഗ്രന്ഥത്തിൻ്റെ രചയിതാവും അദ്ദേഹമായിരുന്നു. 2003 ഫെബ്രുവരി 3 നാണ് രാഘവന്‍ ലോകത്തോട് വിടപറഞ്ഞത്. മദിരാശിയെ അകമേ സ്‌നേഹിച്ച രാഘവനോടുള്ള സ്‌നേഹത്തില്‍ കുടുംബത്തിന് സുരക്ഷിതമായ ഇടം ഉറപ്പാക്കണമെന്ന് മദിരാശി കേരള സമാജം ആഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇവിടെ രാഘവൻ്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിൻ്റെ സ്മരണയില്‍ കുടുംബത്തിന് വീട് പണിത് നല്കുകയായിരുന്നു.
advertisement
തലശേരി രാഘവൻ്റെ സ്മരണ നിറഞ്ഞ സുദിനത്തില്‍ മദിരാശി കേരള സമാജം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വീടിൻ്റെ താക്കോല്‍ കൈമാറി. വീട്ടുമുറ്റത്ത് ചേര്‍ന്ന ചടങ്ങില്‍ നിരവധി പേര്‍ സന്നിഹിതരായി. തലശേരി രാഘവൻ്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണിപ്പോള്‍. മറ്റൊരു മകള്‍ വിവാഹിതയായി കോഴിക്കോടാണ്.