മലബാര്‍ കാന്‍സര്‍ സെൻ്ററില്‍ സ്റ്റുഡൻ്റ്സ് ഹോസ്റ്റലുകള്‍, നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റേഡിയോ തെറാപ്പി ബ്ലോക്കിൻ്റെ നവീകരണ പ്രവൃത്തികള്‍ അടക്കം നടപ്പാക്കുന്നതിന് 121 കോടി രൂപയുടെ പ്രൊപ്പോസല്‍ നബാര്‍ഡിന് സമര്‍പ്പിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ എഷ്യയിലെ തന്നെ ഏറ്റവും വലിയ ഓങ്കോളജി റിസര്‍ച്ച് സെൻ്ററായി മലബാര്‍ കാന്‍സര്‍ സെൻ്റര്‍ വികസിക്കുമെന്നും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്രയമായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന ജനറല്‍ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറല്‍ ആശുപത്രി പുതിയ സ്ഥലത്ത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ കാന്‍സര്‍ സെൻ്റര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന മേഖല തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറും. നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ വി, ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിസില്‍ തിമോത്തി, അസിസ്റ്റൻ്റ് ജനറല്‍ മാനേജര്‍ റോണി രാജു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
advertisement