അഞ്ച് മിനിട്ട് നടക്കുമ്പോഴേക്കും ശ്വസിക്കാനാകാതെ വീര്‍പ്പുമുട്ടുന്ന നമ്മുക്കിടയിലാണ് തൻ്റെ 101-ാം വയസ്സിലും 600 മീറ്റര്‍ നടത്ത മത്സരത്തില്‍ സുകുമാരന്‍ മാസറ്റര്‍ ഒന്നാമതായെത്തിയത്. ഡിസംബര്‍ 14, 15 തീയ്യതികളില്‍ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന കേരളാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഏവരേയും തോല്‍പ്പിച്ച് മാസറ്റര്‍ ഒന്നാമനായത്.
തലശ്ശേരി നാടിൻ്റെ യശസുയര്‍ത്തിയ സുകുമാരന്‍ മാസ്റ്ററെ തലശ്ശേരി വികസന വേദി അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു. സമസ്ത മേഖലകളിലും തലശ്ശേരിയുടെ യശസ്സ് ഉയര്‍ത്തിയ വ്യത്യസ്തനായ അഭിമാന താരമാണ് സുകുമാരന്‍ മാസ്റ്ററെന്ന് തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഈ പ്രായത്തിലും ശാരീരിക അവശതകളോ, പ്രശ്‌നങ്ങളോ ഇല്ലാതെ, മാസ്റ്റര്‍ തയ്യാറായി കാത്തിരിക്കുകയാണ് ഇനി വരുന്ന മത്സര അങ്കത്തിനായി.
advertisement