ഒക്ടോബർ 3-ന് പ്രോജക്ടിന് സാങ്കേതികാനുമതി ലഭിച്ചെന്നും അടുത്ത ദിവസം തന്നെ ടെണ്ടർ നടപടികൾ പൂർത്തികരിച്ച് എഗ്രിമെൻ്റ് വച്ച് നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആറു മാസത്തിലുള്ളിൽ പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്.
തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫിറ്റ്നസ് സെൻ്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ പൂർത്തീകരിച്ചു. പന്ന്യന്നൂരിൽ സ്റ്റേഡിയം, സ്വിമ്മിംഗ്‌പൂൾ, ഫിറ്റ്നസ് സെൻ്റര്‍ എന്നിവ നിർമ്മിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തി അടുത്ത ദിവസം തന്നെ ടെണ്ടർ ചെയ്യും.
advertisement
കതിരൂരിൽ സ്വിമ്മിംഗ്‌പൂൾ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്ത പശ്ചാത്തലത്തിൽ തലശ്ശേരി ടൗണിൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തോടനുബന്ധിച്ച് കെ.സി.എ.യുടെ സഹകരണത്തോടെ 3 കോടി രൂപയുടെ സ്വിമ്മിംഗ്‌പൂൾ പ്രോജക്ട് സംയുക്തമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കും. സ്പോർട്സ് വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ അർജുൻ എസ്.കെ., പേഴ്സണല്‍ അസിസ്റ്റൻ്റ് സത്താര്‍ കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
