TRENDING:

3 വയസ്സില്‍ കൊച്ചുമിടുക്കന്‍ നേടിയെടുത്തത് 5 റെക്കോര്‍ഡുകള്‍

Last Updated:

മൂന്ന് വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡടക്കം 5 റെക്കോര്‍ഡുകള്‍ നേടിയ മിടുക്കന്‍. കണ്ണൂരുകാരനായ ദൈവിക് ജിപിന്‍ലാല്‍ ഈ വയസ്സില്‍ നേടിയത് അപൂര്‍വ്വ നേട്ടം. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് രണ്ടാം തവണയാണ് ദൈവിക് കരസ്ഥമാക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നു വയസ്സിൽ ഓർമ്മശേഷിയിൽ ലോക റെക്കാഡുൾപ്പെടെ അഞ്ച് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മിടുക്കനെ തേടുകയാണ് കണ്ണൂരുകാർ. ആൾ ഇവിടെയുണ്ട്, കണ്ണൂൂർ സെൻ്റ് മൈക്കിൾസ് പ്രീ പ്രൈമറി സ്കൂളിലെ പ്രീ കെ ജി വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. ഈ കാലയളവിൽ അറുന്നൂറോളം വസ്തുക്കളെ തിരിച്ചറിഞ്ഞും പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും റെക്കാഡുകളാണ് ദൈവിക് ജിപിൻലാൽ നേടിയെടുത്തത്.
ലോക റെക്കോർഡുകൾ സ്വന്തമാക്കി ദൈവിക്
ലോക റെക്കോർഡുകൾ സ്വന്തമാക്കി ദൈവിക്
advertisement

രണ്ട് തവണ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്ഡ്, വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നിവയാണ് ദൈവിക്കിൻ്റെ പേരിലുള്ളത്. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ നേതാക്കൾ, ശരീരഭാഗങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, കാറിൻ്റെ പേരുകൾ തുടങ്ങിയവയെല്ലാം തിരിച്ചറിയാനും പറയാനും കൊച്ചു മിടുക്കന് ഈ ചെറു പ്രായത്തിൽ തന്നെ സാധിക്കും.

സംസാരിച്ചു തുടങ്ങുന്നതിന് മുൻപേ വസ്തുക്കളെ തൊട്ടുകാണിച്ചിരുന്ന ദൈവിക്കിൻ്റെ കഴിവ് ആദ്യം മനസിലാക്കിയത് അമ്മ അതുല്യ ഉത്തമനാണ്. പിന്നിട് ചിത്രങ്ങളും കാർഡുകളും കാണിച്ച് മകനെ പരിശീലിപ്പിച്ചു. 2023ൽ ഒരു വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ദൈവിക്ക് സ്വന്തമാക്കിയത്. പച്ചക്കറികളും മൃഗങ്ങളും രൂപങ്ങളും തിരിച്ചറിയുന്നതിലായിരുന്നു ആ റെക്കോർഡ്.

advertisement

രണ്ട് വയസ്സും എട്ടു ദിവസവും പ്രായമുള്ളപ്പോൾ പതിനെട്ട് മിനുട്ടിൽ 175 വസ്തുക്കളുടെ ഫ്ളാഷ് കാർഡുകൾ തിരിച്ചറിഞ്ഞ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡും നേടി. 2023 ൽ തന്നെ കലാംസ് വേൾഡ് റെക്കോർഡും ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡും കരസ്ഥമാക്കി. ഏറ്റവും ഒടുവിൽ ഈ വർഷം അഞ്ഞൂറ് വസ്തുക്കൾ തിരിച്ചറിഞ്ഞ് പറഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് രണ്ടാമതും ദൈവിക്കിനെ തേടിയെത്തി. വയസ് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച മിടുക്കനെ തേടി അഭിനന്ദന പ്രവാഹങ്ങൾ ഒഴുകുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
3 വയസ്സില്‍ കൊച്ചുമിടുക്കന്‍ നേടിയെടുത്തത് 5 റെക്കോര്‍ഡുകള്‍
Open in App
Home
Video
Impact Shorts
Web Stories