ഉച്ചയ്ക്ക് ശേഷം നടന്ന ഫൈനൽ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് 9 വിക്കറ്റിന് സുൽത്താൻസ് സിസ്റ്റർസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് സുൽത്താൻസ് സിസ്റ്റർസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. സുൽത്താൻസ് സിസ്റ്റർസിനു വേണ്ടി ദിവ്യ ഗണേഷ് പുറത്താകാതെ 40 റൺസെടുത്തു. ട്രിവാൻഡ്രം റോയൽസിനു വേണ്ടി നിയതി ആർ മഹേഷ് 4 വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി ട്രിവാൻഡ്രം റോയൽസ് 17.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടി വിജയ ലക്ഷ്യം കണ്ടു.
advertisement
ട്രിവാൻഡ്രം റോയൽസിനു വേണ്ടി മാളവിക സാബു 49 റൺസും അഭിന മാർട്ടിൻ പുറത്താകാതെ 36 റൺസുമെടുത്തു. സുൽത്താൻസ് സിസ്റ്റർസിനു വേണ്ടി ഇഷിത ഷാനി 1 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി നിയതി ആർ മഹേഷിനേയും ഇമ്പാക്ട് താരമായി മാളവിക സാബുവിനെയും തിരഞ്ഞെടുത്തു. ടൂർണ്ണമെൻറിലെ ബെസ്റ്റ് ബാറ്റർ ആയി എ അക്ഷയയും ബെസ്റ്റ് ബൗളർ ആയി നിയതി ആർ മഹേഷും ടൂർണമെൻ്റിലെ താരമായ് സിഎംസി നജ്ലയും തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ സമ്മാന ദാനം നിർവഹിച്ചു. വിനോദിനി കോടിയേരി, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ, നിലമ്പൂർ നഗരസഭ ചെയർമാൻ സലീം എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എ അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് കോടിയേരി, ബിനോയ് കോടീയേരി, ടി കൃഷ്ണരാജു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.