കൃഷ്ണശിലയില്‍ തീര്‍ത്ത കോദണ്ഡപാണിയായ രാജാധിരാജന്‍ പെരുമാള്‍ സങ്കല്‍പ്പത്തിലുള്ള സാക്ഷാല്‍ ശ്രീരാമ സ്വാമിയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സ്വാമിയും ശീവേലി ബിംബവും കുടികൊളളുന്നു. മതില്‍ക്കെട്ടിന് പുറത്ത് മുഖാമുഖം നില്‍ക്കുന്ന രണ്ട് ശിവക്ഷേത്രങ്ങളും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. രാവിലെ പഞ്ചവാദ്യത്തിൻ്റെയും പഞ്ചാരിമേളത്തിൻ്റെയും അകമ്പടിയോടെ വിഷു ഉത്സവത്തിൻ്റെ കാഴ്ചശീവേലി നടന്നു. 5.30 ന് തിരുവങ്ങാട് ആനപ്രേമി സംഘത്തിൻ്റെ ആനയൂട്ട് നടന്നു. വൈകിട്ട് പെരുവനം സതീശന്മാരുടെ പ്രമാണത്തില്‍ 75ല്‍ പരം വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളം ആവേശമായി.
advertisement
ഗജവീരന്മാരായ 7 ആനകള്‍ അണിനിരന്ന് അരങ്ങേറിയ കുടമാറ്റം കാണാനും ആയിരങ്ങളെത്തി. തൃശ്ശൂര്‍ പൂരത്തിൻ്റെ പൊലിമ സ്മരിപ്പിക്കും വിതം 140 ല്‍ പരം വര്‍ണപ്പൊലിമയുള്ള മുത്തുകുടകളാലാണ് കുടമാറ്റം നടന്നത്. സമാപന ദിനം ക്ഷേത്രചിറയില്‍ ആറാട്ടിനെഴുന്നള്ളിക്കലും ആറാട്ട് പൂജയും ആറാട്ട് തിരിച്ചെഴുന്നള്ളിക്കല്‍ കഴിഞ്ഞാണ് കൊടിയിറക്കമായത്. 25 കലശാഭിഷേകം, ക്ഷേത്രത്തിനകത്ത് ഭജന, ഉച്ചയ്ക്ക് ആറാട്ട് സദ്യ, ശേഷം ക്ഷേത്രത്തിനകത്ത് കളമെഴുത്തു പാട്ട് എന്നിവയും നടന്നു. വിശാലമായ അമ്പലപ്പറമ്പിലാകെയും ക്ഷേത്ര പ്രൗഢി തെളിഞ്ഞു നില്‍ക്കുന്നു.