TRENDING:

കേരളോത്സവം: കലാപ്രതിഭകളെ വരവേൽക്കാൻ  സ്വാഗത നൃത്തം ഒരുങ്ങി

Last Updated:

ഡിസംബർ 18 ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കുന്ന കലാ പ്രതിഭകളെ സ്വീകരിക്കാൻ സ്വാഗത നൃത്തം ഒരുങ്ങി. കണ്ണൂരിന്റെ കലാ പാരമ്പര്യവും പോരാട്ട വീര്യവും പ്രതിഫലിപ്പിക്കുന്ന രചനയൊരുക്കിയത് ടി പി വേണുഗോപാലാണ്. സംഗീത സംവിധാനം നിർവഹിച്ചത് രാഹുൽ പി അശോകും പാടിയത് സന്തോഷ് പൈലിയുമാണ്. സ്വാഗത നൃത്തത്തിന്റെ കൊറിയോഗ്രാഫി ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്‌സാണ് നിർവഹിച്ചത്.
advertisement

ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പിപി ദിവ്യ കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ,  കലാമണ്ഡലം ലത തുടങ്ങിയവർ നൃത്തപരിശീലന കേന്ദ്രം സന്ദർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കും.

Also read- സി.കെ.ശ്രീധരൻ വീട്ടിലെ അംഗത്തേപ്പോലെ കൂടെനിന്ന് ചതിച്ചു; പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

advertisement

ഡിസംബർ 18 ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  സ്പീക്കർ  എ എൻ ഷംസീർ മുഖ്യ അതിഥിയാകും. ജില്ലയിലെ എം പി മാർ , എം എൽ എ മാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ   തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും നടക്കും. ലോകകപ്പ്‌ ഫുട്ബോൾ ഫൈനൽ കാണുന്നതിനായി ഉദ്ഘാടനവേദിയിൽ ബിഗ് സ്ക്രീം പ്രദർശനവും ഒരുക്കും. 59 ഇനങ്ങളിലായി 14 ജില്ലകളിൽ നിന്നും 3000ത്തിൽ പരം മത്സരാർത്ഥികൾ ആറു വേദികളിലായി നാല് ദിവസം നീണ്ടുനിൽക്കുന്ന കലാമേളയിൽ പങ്കെടുക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കേരളോത്സവം: കലാപ്രതിഭകളെ വരവേൽക്കാൻ  സ്വാഗത നൃത്തം ഒരുങ്ങി
Open in App
Home
Video
Impact Shorts
Web Stories