TRENDING:

ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി തലശ്ശേരി നഗരസഭ

Last Updated:

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് മുക്തമാകുക എന്നതാണ് പ്രധാന ലക്ഷ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരി ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിയോടുള്ള മനുഷ്യൻ്റെ കടമകളെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
advertisement

തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഫല വൃക്ഷതൈ നട്ടു. നഗരസഭ ചെയര്‍പേഴ്‌സണ് ജമുനാറാണി ടീച്ചര്‍ ആദ്യ വൃക്ഷതൈ നട്ട് ലോക പരിസ്ഥിതി ദിന ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വിവിധ പരിപാടികളോടെയാണ് നഗരസഭ പരിസ്ഥിതി ദിനം ആഘോഷമാക്കിയത്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നവീകരിച്ച കുളത്തിന് ചുറ്റും വൃക്ഷതൈ നട്ടു. ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ചാര്‍ജ് ബിന്ദു പ്രതിജ്ഞ ചൊല്ലി നല്‍കി. സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ രേഷ്മ സി സോമന്‍, കൗസിലര്‍ വിജേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ വേങ്ങര, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, കണ്ടിജൻ്റ് തൊഴിലാളികള്‍ എന്നിവരും ഉദ്യമത്തിൽ പങ്കുചേർന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി തലശ്ശേരി നഗരസഭ
Open in App
Home
Video
Impact Shorts
Web Stories