തലശ്ശേരിയില്‍ ഹോളിറോസറി ദേവാലയത്തിലും ഉണ്ണിയേശുവിൻ്റെ ജന്മനാള്‍ ആഘോഷമാക്കാൻ ഒരുങ്ങിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നായ ഹോളി റോസറി ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരാറുണ്ട്. പതിനാറാം നൂറ്റാണ്ടിൻ്റെ ആദ്യ വര്‍ഷങ്ങളില്‍ സ്ഥാപിതമായ പള്ളിയില്‍ ക്രിസ്തുവിൻ്റെ തിരുപിറന്നാള്‍ കെങ്കേമമായി. ടിപ്പുവിൻ്റെ പടയോട്ടത്തിനും പഴശ്ശിയുടെ യുദ്ധതന്ത്രങ്ങള്‍ക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും മൂകസാക്ഷിയായ ദേവാലയത്തിൻ്റെ അകത്തളങ്ങളിലെങ്ങും ആഘോഷത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും കാഴ്ചകള്‍ മാത്രമാണിപ്പോൾ.
advertisement
നക്ഷത്രവിളക്കുകളും പുല്‍കൂടുകളും ഒരുക്കികൊണ്ട് ആഘോഷമായ ക്രിസ്മസ് പാതിരാ കുര്‍ബാനയ്ക്ക് ഇടവക വികാരി ഫാദര്‍ മാത്യു തൈക്കല്‍ അച്ഛനും സഹവികാരി ഫാ. വിനീഷ് അച്ചനും മുഖ്യ കാര്‍മികത്വം വഹിച്ചു. പാരിഷ് കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്ക് മുറിച്ചും പങ്കിട്ടും ഇടവക ജനങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നു.