ഒരു വർഷം മുൻപ് ദുബായിൽ ജോലിയ്ക്ക് പോയ മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം റിയാസിന് നാട്ടിലെത്താൻ സാധിക്കാതെ വന്നു. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിന് കാരണമായത്.
ഇതോടെ വിവാഹം മാറ്റിവെച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ക്വാറൻറീൻ കഴിഞ്ഞ് ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെയാണ് വിവാഹത്തിനായി മുഹമ്മദ് റിയാസ് ഇന്നലെ ദുബായിൽ നിന്നും പുറപ്പെട്ടത്.
advertisement
TRENDING:കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ ഇരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Karipur Air India Express Crash | 'കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല'; മുന്നറിയിപ്പ് അവഗണിക്കപ്പെട്ടോ?[NEWS]
ഒപ്പം ജ്യേഷ്ടൻ മുഹമ്മദ് നിസാമും, സുഹൃത്ത് മുസ്തഫയും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ ചികിത്സയിലാണ്. കേളേജ് പഠനകാലത്ത് സജീവ കെ എസ് യു പ്രവർത്തകനായ മുഹമ്മദ് റിയാസ് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു.
