കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്‌ളൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന. സ്വീഡിഷ് കമ്പനിയായ ഫ്‌ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പ് അനുസരിച്ച് ദുബായില്‍ നിന്നെത്തിയ ബോയിങ് 737 വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്നു.
ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായതായി സൂചനയുണ്ട്. ആദ്യ ലാന്‍ഡിങ് നടന്നില്ലെങ്കില്‍ രണ്ടു തവണ കൂടി ശ്രമിക്കാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചട്ടം. എന്നിട്ടും ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ അറിയിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റീവ് എയര്‍പോര്‍ട്ടിലേക്ക് പോകണം. ആദ്യശ്രമത്തിന് ശേഷം വീണ്ടും ശ്രമിക്കണോയെന്ന് സാഹചര്യമനുസരിച്ച് വിമാനത്തിന്റെ ക്യാപ്റ്റന് തീരുമാനിക്കാം.
You may also like:Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ് [NEWS]Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി [NEWS] Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ് [NEWS]
എന്നാൽ, ഒന്നോ അതിലധികമോ കാരണങ്ങൾ അപകടത്തിന് കാരണമാകാമെന്ന് വ്യോമയാന രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. റൺവേയിൽ ഇറങ്ങേണ്ട ഭാഗത്ത് നിന്ന് മാറിയിറങ്ങുക, ബ്രേക്കുകള്‍ ശരിയായി ഉപയോഗിക്കാതിരിക്കുക, നനഞ്ഞ റൺവേയിൽ ടയർ തെന്നുക, പൂർണനിയന്ത്രണത്തിലല്ലാതെ ലാൻഡിങ്ങിന് ശ്രമിക്കുക എന്നിവയൊക്കെ അപകടത്തിന് കാരണമാകാമെന്നും അദ്ദേഹം പറയുന്നു. ''കരിപ്പൂരിലെ അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ശരിയായ പരിശോധന നടത്താതെ അക്കാര്യം ഉറപ്പിക്കാനുമാകില്ല''- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karippur, Karippur airport, Karippur attack, Karippur crash, Karipur airport