TRENDING:

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ

Last Updated:

K Surendran | കർണാടകയിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതെന്ന് കെ സുരേന്ദ്രൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കർണാടകയിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക്ഡൗൺ കാരണം കർണാടകയിൽ കുടുങ്ങിപ്പോയത് അസുഖ ബാധിതരും വിദ്യാർത്ഥികളും കുട്ടികളുമായ ആയിരക്കണക്കിന് മലയാളികളാണ്. ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
advertisement

ഇ-മെയിൽ വഴിയും നേരിട്ടും സുരേന്ദ്രൻ, യെദ്യൂരപ്പയെ കാര്യങ്ങൾ ധരിപ്പിച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണാടകയിൽ നിന്നുള്ള പ്രത്യേക ബസുകൾ ഏർപ്പെടുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾ ദിവസങ്ങളായി കേരളത്തിന്റെ അതിർത്തികളിൽ നരകയാതന അനുഭവിക്കുകയാണ്. കേരളത്തിലേക്ക് കടത്തിവിടാത്തതിനാൽ കുഞ്ഞുങ്ങളും രോഗബാധിതരും ഉൾപ്പടെയുള്ളവർ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിലായി.

TRENDING:ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും

advertisement

[NEWS]വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]

മഴയിലും വെയിലിലും കഴിയേണ്ട അവസ്ഥയാണിവർക്കുള്ളത്. കർണാടകയിലെ വിവിധ ജില്ലകളിലായാണ് മലയാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവരെയെല്ലാം കേരളത്തിലെത്തിക്കാനുള്ള നടപടികൾ വേണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയോട് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ബസ്സുകളിൽ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഉൾപ്പടെ എല്ലാം പരിശോധിച്ച് ഉടൻ നടപടി ഉണ്ടാകുമെന്ന് യെദ്യൂരപ്പ ഉറപ്പു നൽകിയതായി കെ. സുരേന്ദ്രൻ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories