Breaking : ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും
- Published by:Rajesh V
- news18-malayalam
Last Updated:
Doha - Thiruvananthapuram flight cancelled | കോഴിക്കോട്ട് നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ദോഹയിലേക്ക് തിരിക്കേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടിരുന്നില്ല. എയര്‍ ഇന്ത്യയ്ക്ക് ദോഹയിലെ ലാന്‍ഡിങ്ങിനുള്ള ഖത്തര്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് യാത്ര വൈകാനും പിന്നീട് റദ്ദാക്കാനും കാരണമെന്നാണ് വിവരം.
ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനം റദ്ദാക്കി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാർ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കാത്തിരിക്കവെയാണ് റദ്ദാക്കൽ. കോഴിക്കോട്ട് നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ദോഹയിലേക്ക് തിരിക്കേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടിരുന്നില്ല. എയര്‍ ഇന്ത്യയ്ക്ക് ദോഹയിലെ ലാന്‍ഡിങ്ങിനുള്ള ഖത്തര്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് യാത്ര വൈകാനും പിന്നീട് റദ്ദാക്കാനും കാരണമെന്നാണ് വിവരം.
ഇന്ന് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് ( ഇന്ത്യൻ സയം വൈകിട്ട് 6.00) വിമാനം ദോഹയില്‍ നിന്ന് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടത്. മുഴുവന്‍ യാത്രക്കാരും രാവിലെ ഇന്ത്യൻ സമയം 2 മുതല്‍ ചെക്ക് ഇന്‍ നടപടികള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിപ്പാണ്. അടിയന്തര ചികിത്സ തേടി പോകുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ കൂടാതെ ജോലി നഷ്ടപ്പെട്ടവരും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലുണ്ട്. തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിലേക്ക് ഉള്ളവര്‍ മാത്രമല്ല കോഴിക്കോട്, കൊച്ചി ജില്ലകളിലേക്കുള്ളവരും യാത്രക്കാരുടെ പട്ടികയിലുണ്ട്.
advertisement
TRENDING:Triple Drug Therapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു [NEWS]കുഞ്ഞിരാമായണം ഒരു 'ഹൊറർ' ചിത്രമായിരുന്നെങ്കിലോ? വൈറലായി പുതിയ ട്രെയിലര്‍ [NEWS]'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി [NEWS]
കോവിഡ് 19 ദുരിതത്തില്‍പ്പെട്ട പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിലേക്ക് പോയ വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2020 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking : ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും