ടോൾ പിരിവ് നിർത്തലാക്കാൻ തീരുമാനിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയ സമരത്തിൻ്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്ര നിർദേശമെന്ന് എകെഎം അഷ്റഫ് എംഎൽഎ പ്രതികരിച്ചു. ജനകീയ സമരത്തിന് മുമ്പിൽ മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല. മുഴുവൻ സമര ഭടന്മാർക്കും അഭിവാദ്യങ്ങൾ- അഷ്‌റഫ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
അതേസമയം, കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നിർത്തലാക്കാനുള്ള തീരുമാനത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
Summary: The Union Ministry of Road Transport and Highways has decided to stop the toll collection at Arikady, Kumbla in Kasaragod. Protests led by an action committee, comprising the public and various political parties, had been ongoing since the first week of January. Protesters pointed out that the Kumbla Arikady toll booth was established in violation of the central government’s directive that two toll plazas should not exist within a 60-kilometer distance, as a toll plaza was already operational at Talapady.
