TRENDING:

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated:

പുക ഉയരുന്നത് കണ്ടപ്പോൾ ജിപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർ വാഹനം നിറുത്തി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെ വി ബൈജു
advertisement

കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്, കോട്ടച്ചേരി മേൽപ്പാലത്തിനു സമീപമാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ജീപ്പിനാണ് തീപിടിച്ചത്.

പുക ഉയരുന്നത് കണ്ടപ്പോൾ ജിപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർ വാഹനം നിറുത്തി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തീ ആളി കത്തി. കാഞ്ഞങ്ങാട് നിന്നുളള അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അടുത്തകാലത്തായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കത്തുന്ന സംഭവങ്ങൾ നിരവധിയായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ച സംഭവം ഉണ്ടായിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.

advertisement

Also Read- കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രധാനമായും ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. വേനൽക്കാലത്തെ കനത്ത ചൂടും, പെട്രോൾ ടാങ്കിൽനിന്നുള്ള എഞ്ചിനിലേക്കുള്ള ട്യൂബിലെ സാങ്കേതികപ്രശ്നങ്ങളും തീപിടിത്തത്തിന് കാരണമായേക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories