ഹൈദരാബാദ്: അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് മിണ്ടാതിരിക്കാൻ കഴിയില്ല. അവിഹിതബന്ധത്തിന് ഭർത്താവ് ഭാര്യയെ ശാസിക്കുന്നത്ആത്മഹത്യാ പ്രേരണയാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയുെ അവിഹിതബന്ധം കുടുംബബന്ധത്തെയും ഭർത്താവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായി ജസ്റ്റസിസ് കെ സുരേന്ദർ പറഞ്ഞു.
മറ്റൊരാളുമായി ഭാര്യ അവിഹിതമായ അടുപ്പമുണ്ടാക്കുന്നതും അത് തുടരുന്നതും ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സാമൂഹികപരമായും പ്രതികൂലമായി ബാധിക്കും. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറിതെയിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യാകേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി പറഞ്ഞു. മറ്റൊരാളുമായി അവിഹിതബന്ധമില്ലായിരുന്നെങ്കിൽ ഭർത്താവിനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പരിശോധിക്കാമായിരുന്നു. ഈ സംഭവത്തിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.