TRENDING:

കാസർ​ഗോഡ് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച യുവതി ജീവനൊടുക്കി

Last Updated:

രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്‍റെ പേരിൽ സാമൂഹിക മാധ്യമത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം

advertisement
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശിനി ജസീല (24) ആണ് മരിച്ചത്. തന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്ത ശേഷമായിരുന്നു ജസീല ജീവനൊടുക്കിയത്.
News18
News18
advertisement

കഴിഞ്ഞ ദിവസമാണ് ജസീലയ്‌ക്കെതിരെ സ്വർണം മോഷ്ടിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ടത്. ഇതിനെത്തുടർന്ന് ചിലർ ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും സമൂഹമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. തന്നെ തെറ്റായ കുറ്റത്തിന് ഇരയാക്കുകയാണെന്നും താൻ നിരപരാധിയാണെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ പ്രധാന തെളിവായി സ്വീകരിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജസീല അയച്ച വീഡിയോ സന്ദേശം പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. യുവതിയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മാനസികമായി പീഡിപ്പിച്ച വ്യക്തികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്‍റെ പേരിൽ സാമൂഹിക മാധ്യമത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തിൽ ആദൂർ പൊലീസ് ചോദ്യം ചെയ്തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർ​ഗോഡ് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച യുവതി ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories