TRENDING:

കാസര്‍കോട് ബിജെപി-സിപിഎം സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു

Last Updated:

ശ്രീജിത്തിന്‍റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങൾ. കാസർകോട്ട് സിപി.എം-ബിജെപി. സംഘർഷത്തില്‍. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീജിത്ത്‌ പറക്കളായിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീജിത്തിന്‍റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്.
advertisement

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ ഒരു സിപിഎം പ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു

കണ്ണൂർ പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) മരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്.

advertisement

അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്സിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കായംകുളത്ത് ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഫ്സലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെ എരുവ മാവിലേത്ത് സ്കൂളിനു മുന്നിൽവച്ചാണ് ഡിവൈഎഫ്ഐ –യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

അക്രമത്തിൽ പരിക്കേറ്റ അഫ്സൽ, ഒപ്പമുണ്ടായിരുന്ന കെഎസ്‍യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളി (30) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

advertisement

തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസര്‍കോട് ബിജെപി-സിപിഎം സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു
Open in App
Home
Video
Impact Shorts
Web Stories