HOME /NEWS /Kerala / കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു

കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു

മൻസൂർ

മൻസൂർ

അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്സിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  മൻസൂർ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

  • Share this:

    കണ്ണൂർ: പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്.

    അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്സിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  മൻസൂർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായംകുളത്തും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഫ്സലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെ എരുവ മാവിലേത്ത് സ്കൂളിനു മുന്നിൽവച്ചാണ് ഡിവൈഎഫ്ഐ –യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Assembly Election 2021 | കണ്ണൂരിൽ അഞ്ചു സീറ്റ് ഉറപ്പ്; തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ള വോട്ടെന്ന് കെ സുധാകരൻ എംപി

    അക്രമത്തിൽ പരിക്കേറ്റ അഫ്സൽ ഒപ്പമുണ്ടായിരുന്ന കെഎസ്‍യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളി (30) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്സലിനു തലയ്ക്കാണു പരുക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി ഇരുവരെയും സന്ദർശിച്ചിരുന്നു.

    കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, സ്ഥാനാർഥി അരിത ബാബു, ഡിസിസി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ, ജില്ല സെക്രട്ടറി അസീം നാസർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.

    തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

    കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.

    First published:

    Tags: Assembly Election 2021, Attack, Cpm, Kannur, Kerala, Kerala Assembly Elections 2021, Mansoor Murder, Murder, Youth league