TRENDING:

കഥകളി അവതരിപ്പിക്കുന്നതിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ എൽ വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർഎൽവി കോളജിലെ വിദ്യാർത്ഥിയാണ്.
ആർഎൽവി രഘുനാഥ് മഹിപാൽ/ ഫേസ്ബുക്ക്
ആർഎൽവി രഘുനാഥ് മഹിപാൽ/ ഫേസ്ബുക്ക്
advertisement

Also Read- കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

പുലർച്ചെ 12.30നാണ് സംഭവം. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ അരങ്ങിൽ കുഴഞ്ഞുവീഴുകയായിരുന്നു.

Also Read- നിലമ്പൂരില്‍ സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവ് മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടൻ തന്നെ സംഘാടകർ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്‍റെയും രതിയുടെയും മകനാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഥകളി അവതരിപ്പിക്കുന്നതിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories