കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തിങ്കളാഴ്ച പുലർച്ചെ 12.30 ന് ആണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 12.30 ന് ആണ് സംഭവം. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. പന്തളത്ത് കമ്പ്യൂട്ടർ സർവ്വീസിന് ശേഷം തിരികെ വന്ന് കാർ വീട്ടിലേക്ക് കയറ്റവേ കാറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഒപ്പം താമസിക്കുന്ന സഹോദരൻ ശിവപ്രകാശ് ഡോർതുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
advertisement
ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്. ആലപ്പുഴയിൽ നിന്നും സയൻ്റിഫിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാവേലിക്കര പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.
അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ്. സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mavelikkara,Alappuzha,Kerala
First Published :
August 07, 2023 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു