വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ തെറ്റായ പരാതികൾ നല്‍കുന്നയാളാണ് ഈ കേസിലെ പരാതിക്കാരന്‍. വിവിധ കോടതികളിൽ ഇത് സംബന്ധിച്ച കേസുകൾ നിലവിലുണ്ടെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടി കാട്ടുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത് ക്യാമറയുമായി എത്തി ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പ്രതികള്‍ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, ജീവനക്കാരായ എസ്.ആർ.സുരേഷ്, സി.പി. മിലൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീഷനൽ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പ്രേമനനെയും മകളെയും വാക്കേറ്റത്തിനൊടുവില്‍ ജീവനക്കാർ മർദിച്ചത്.
advertisement
സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് 4 കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തു.