ഇതിനിടെയാണ്, കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ മിനിമം ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നിർദേശവുമായി സഭ രംഗത്തു വന്നിരിക്കുന്നത്. എല്ലാ രൂപതകളും സർക്കാർ നിർദ്ദേശം പാലിക്കണമെന്നും കെ സി ബി സി നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ സി ബി സി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
advertisement
കെ സി ബി സി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി, കെ സി ബി സി വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, കെ സി ബി സി സെക്രട്ടറി ജനറാൾ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ചേർന്നാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. സർക്കുലർ കത്തോലിക്കാ സഭയിലെ എല്ലാ ദേവാലയങ്ങളിലും വി കുർബാന അർപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങൾ പങ്കുവെയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് നിർദ്ദേശമുണ്ട്.
പ്രാർത്ഥനയുടെ ആവശ്യം, പ്രായോഗിക തലം, സഭയുടെ പ്രവർത്തനങ്ങൾ, ഭയപ്പെടാതിരിക്കാം എന്നിങ്ങനെ നാലായി തിരിച്ചാണ് നിർദ്ദേശങ്ങൾ. അതിൽ പ്രായോഗികതലത്തിൽ ആശുപത്രികൾ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്നത്.
1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപത്രികൾ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുക.
2. കെ സി ബി സി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലി - മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും ടെലി - സൈക്കോ - സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പരുകൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്.
4. രൂപതാ സമിതികൾ വീടുകളിൽ നിരീക്ഷണത്തിൽ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായ പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കിൽ കെ സി ബി സി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കേണ്ടതാണ്.
COVID 19 | കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ആശുപത്രി ബെഡ് കിട്ടാതെ ഉത്തർപ്രദേശിലെ BJP എം എൽ എ
5. കത്തോലിക്ക - സിസ്റ്റേഴ്സ് ഡോക്ടേഴ്സ് ഫോറത്തിന്റെ ടെലി - മെഡിസിൻ സേവനം കെ സി ബി സി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതി വഴി ലഭ്യമാക്കുന്നതാണ്.
6. കോവിഡ് വ്യാപനം തടയുന്നതിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്ക് ധരിക്കൽ, രണ്ടു മീറ്റർ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈകളുടെ ശുദ്ധീകരണം എന്നിവ കർശനമായി പാലിക്കുക. ഇതോടൊപ്പം പരിസരശുചിത്വവും ഉറപ്പു വരുത്തുക. ഭവനങ്ങളുടെയും ജോലി സ്ഥലങ്ങളുടെയും സാനിറ്റൈസേഷൻ നടത്തുക.
7. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, നിയമപാലകർ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
8. കേരള സർക്കാരും കേന്ദ്ര സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുക. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളും അവലംബിക്കുക.
9. സർക്കാർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് കഴിയുന്നത്ര വേഗത്തിൽ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്.
10. മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.