'കരുതൽ ശേഖരം തീരുന്നു; അയൽസംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ല': പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Last Updated:

ദിനംപ്രതി തമിഴ്നാടിന് 40 മെട്രിക് ടൺ സംസ്ഥാനം നൽകിയിരുന്നു. ലിക്വിഡ് ഓക്സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം കൂടുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഈ ഓക്സിജൻ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജൻ ഉല്പാദന ശേഷി 219 ടൺ ആണ്. നേരത്തെ സമീപ സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ നൽകിയിരുന്നു. എന്നാൽ, കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകി സഹായിക്കാൻ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്.
advertisement
സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്സിജൻ ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമാണ്. അത് മെയ് പതിനഞ്ചോടെ ആറു ലക്ഷമായി ഉയരാമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നു. സംസ്ഥാനത്തെ ഗുരുതര സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
advertisement
ഓക്സിജൻ ശേഖരത്തിൽ കേന്ദ്രപൂളിനെ ആശ്രയിക്കാതെയാണ് സംസ്ഥാനം 450 ടൺ ഓക്സിജൻ ശേഖരിച്ചത്. കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്ന ഓക്സിജൻ തമിഴ്നാടിന് ഇന്നുവരെ കൊടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ദിനംപ്രതി തമിഴ്നാടിന് 40 മെട്രിക് ടൺ സംസ്ഥാനം നൽകിയിരുന്നു. ലിക്വിഡ് ഓക്സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരുതൽ ശേഖരം തീരുന്നു; അയൽസംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ല': പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Next Article
advertisement
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ  പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
  • കെഎസ്ആർടിസി ബസിൽ ദിലീപ് നായകനായ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം രേഖപ്പെടുത്തി

  • യാത്രക്കാരിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി മറ്റ് സ്ത്രീകളും യാത്രക്കാരും രംഗത്തെത്തി സിനിമ നിർത്തി

  • യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നു യുവതി അഭിപ്രായപ്പെട്ടു

View All
advertisement