പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അതിനായി ആവശ്യമായി വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണെന്നും സൗകര്യങ്ങളും ജീവനക്കരേയും വര്‍ധിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ രിജിസ്‌ട്രേഷന്‍ അറിയാത്ത ആളുകള്‍ക്കായി രജിസിട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ സുഗമമായി നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Also Read-ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; വി ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹം; കുമ്മനം രാജശേഖരന്‍
കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി ആക്ഷന്‍പ്ലാന്‍ യോഗത്തില്‍ ആവിഷ്‌കരിച്ചു. നിലവില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. എന്നാല്‍ മൂന്നാം തരംഗത്തിന്റെ മുന്നോടിയായി സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.
advertisement
അതേസമയം കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ സര്‍ജ് പ്ലാന്‍ നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളേജ്, സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തിവരുന്നുണ്ട്.
കുടുംബത്തിലെ ഒരു അംഗത്തില്‍ നിന്ന് കോവിഡ് മറ്റുള്ളവരിലേക്ക് പകരരുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. അതിനാല്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുകയും വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മറ്റുന്നതുമാണ്. ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും യോഗം ചര്‍ച്ചചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
Also Read-രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്‌സിഎല്‍ എംഡി ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലബീവി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
