TRENDING:

Kerala Assembly Eelction Result | ശിവകുമാറിനെ അട്ടിമറിച്ച് ആന്റണി രാജു; തിരുവനന്തപുരത്ത് മൂന്നാമനായി കൃഷ്ണകുമാർ

Last Updated:

ബിജെപിയുടെ 10 അംഗങ്ങളെങ്കിലും നിയമസഭയിൽ എത്തണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി കൃഷ്ണകുമാറിന്റെ പ്രതികരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാലങ്ങളായി യുഡിഎഫിനൊപ്പം നിന്ന തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി വിജയം നേടി ഇടത് സ്ഥാനാർത്ഥി ആന്റണി രാജു. മുതിർന്ന കോൺ​ഗ്രസ് നേതാവും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുമായ വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് തലസ്ഥാന നഗരിയിൽ ആന്റണി രാജുവിന്റെ വിജയം.
advertisement

അതേസമയം, മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി മൂന്നാമനായി. 34020 വോട്ടുകളാണ് ആന്റണി രാജു നേടിയത്. ശിവകുമാർ 30724 വോട്ട് നേടിയപ്പോൾ മൂന്നാമനായ കൃഷ്ണകുമാർ 27865 വോട്ടുകൾ സ്വന്തമാക്കി. ചരിത്ര വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മത്സരിക്കാൻ അവസരം തന്ന എല്‍ഡിഎഫിന് നന്ദിയെന്നും ആന്‍റണി രാജു പ്രതികരിച്ചു.

കേരളത്തിൽ താമര വിരിയണമെന്നും ബിജെപിയുടെ 10 അംഗങ്ങളെങ്കിലും നിയമസഭയിൽ എത്തണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി കൃഷ്ണകുമാറിന്റെ പ്രതികരണം.

advertisement

കേരളത്തിലെ തെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒ രാജഗോപാലിലൂടെ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടിച്ചിരിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ തവണ രാജഗോപാലിനോട് തോറ്റ സ്ഥാനാർഥി വി ശിവൻകുട്ടി തന്നെയാണ് ഇത്തവണ ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് ക്ലോസ് ചെയ്തത്. ഏറെ നേരം പിന്നിൽ നിന്നശേഷമാണ് മൂവായിരത്തിൽ അധികം വോട്ടുകൾക്ക് ശിവൻകുട്ടി വിജയം ഉറപ്പിച്ചത്.

You may also like:Kerala Assembly Election Result | 'ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം'; പി സി ജോര്‍ജ്

advertisement

രാവിലെ മുതൽ പാലക്കാട് മെട്രോമാൻ  ശ്രീധരൻ ലീഡ് ചെയ്തത് ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അവസാന റൗണ്ടിന് തൊട്ടുമുൻപുവരെ വിജയിക്കുമെന്ന പ്രതീതി ശ്രീധരൻ ഉയർത്തിയിരുന്നു. എന്നാൽ അവസാനം കാര്യങ്ങൾ മാറി മറിഞ്ഞു. മൂവായിരത്തിൽ അധികം വോട്ടുകൾക്ക് ഷാഫി പറമ്പിൽ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂരിൽ ഇരുമുന്നണികളെയും പിന്നിലാക്കി മുന്നിലെത്തിയ സുരേഷ് ഗോപിയും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകി. എന്നാൽ അവിടെയും അവസാനം എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രൻ കോന്നിയിൽ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Assembly Eelction Result | ശിവകുമാറിനെ അട്ടിമറിച്ച് ആന്റണി രാജു; തിരുവനന്തപുരത്ത് മൂന്നാമനായി കൃഷ്ണകുമാർ
Open in App
Home
Video
Impact Shorts
Web Stories